ഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്സൗരോർജ ഉൽപ്പാദനത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് നുവാമലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ കയറ്റുമതി കുതിപ്പ്

വിപണി നേട്ടത്തില്‍, നിഫ്റ്റി 18800 ന് മുകളില്‍

മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ വിപണി നേട്ടത്തിലായി. സെന്‍സെക്‌സ് 159.40 പോയിന്റ് അഥവാ 0.25 ശതമാനം ഉയര്‍ന്ന് 63327.70 ലെവലിലും നിഫ്റ്റി 61.20 പോയിന്റ് അഥവാ 0.33 ശതമാനം ഉയര്‍ന്ന് 18816.70 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1885 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1527 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

118 ഓഹരി വിലകളില്‍ മാറ്റമില്ല. ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ലൈഫ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ഐഷര്‍ മോട്ടോഴ്‌സ് എന്നിവയാണ് നിഫ്റ്റിയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, സണ്‍ ഫാര്‍മ, ബിപിസിഎല്‍, ഡിവിസ് ലാബ്‌സ് എന്നിവ നഷ്ടം നേരിട്ടു.

മേഖലകളെല്ലാം നേട്ടത്തിലായപ്പോള്‍ ഊര്‍ജ്ജം 1 ശതമാനവും വാഹനം, റിയാലിറ്റി,ലോഹം,ഐടി എന്നിവ അര ശതമാനം വീതവുമാണുയര്‍ന്നത്. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ 0.4 ശതമാനം വീതം കരുത്താര്‍ജ്ജിച്ചു.

X
Top