2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

വിപണിയില്‍ മുന്നേറ്റം തുടരുന്നു

മുംബൈ: വിപണി തുടര്‍ച്ചയായ നാലാം ദിവസവും നേട്ടം തുടര്‍ന്നു. സെന്‍സെക്‌സ് 98.28 പോയിന്റ് അഥവാ 0.16 ശതമാനം ഉയര്‍ന്ന് 60398.86 ലെവലിലും നിഫ്റ്റി 26.60 പോയിന്റ് അഥവാ 0.15 ശതമാനം ഉയര്‍ന്ന് 17840.20 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1895 ഓഹരികള്‍ മുന്നേറുമ്പോള്‍ 949 എണ്ണം തിരിച്ചടി നേരിടൂന്നു.

99 ഓഹരിവിലകളില്‍ മാറ്റമില്ല. ബജാജ് ഫിനാന്‍സ്,ബജാജ് ഫിന്‍സര്‍വ്,എസ്ബിഐ ലൈഫ്,ബിപിസിഎല്‍,യുപിഎല്‍,കോടക് ബാങ്ക്,ഐടിസി,ഹിന്‍ഡാല്‍കോ,ബജാജ് ഓട്ടോ,ബ്രിട്ടാനിയ,ഐഷര്‍മോട്ടോഴ്‌സ്,റിയലന്‍സ് എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച പ്രകടനം നടത്തുന്നത്. എച്ച്ഡിഎഫ്‌സി ലൈഫ്,ഗ്രാസിം,അപ്പോളോ ഹോസ്പിറ്റല്‍സ്, പവര്‍ഗ്രിഡ്,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,സണ്‍ഫാര്‍മ,ടിസിഎസ്,ആക്‌സിസ് ബാങ്ക്,എസ്ബിഐ ഇന്‍ഷൂറന്‍സ്,ഒഎന്‍ജിസി, ഡോ.റെഡ്ഡി എന്നിവ കനത്ത നഷ്ടം നേരിടുന്നു.

മേഖലകളില്‍ എഫ്എംസിജി, ഫാര്‍മ,പൊതുമേഖല ബാങ്ക്, ഹെല്‍ത്ത് കെയര്‍ എന്നിവ നേരിയ തോതില്‍ ഇടിവ് നേരിട്ടപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ് 0.29 ശതമാനവും സ്‌മോള്‍ക്യാപ് 0.56 ശതമാനവും കരുത്താര്‍ജ്ജിച്ചു.

X
Top