കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡിഎ വർദ്ധനവിന് അംഗീകാരംഇന്ത്യൻ റിഫൈനറികൾ ഇറാൻ എണ്ണയ്ക്കുള്ള പണം നൽകുന്നത് യുവാൻ വഴിപാചക വാതക പ്രതിസന്ധി: പകരം ഇന്ധനമായി എഥനോൾ ഉപയോഗം പരിഗണിക്കാൻ കേന്ദ്രംകൊച്ചി – തൂത്തുക്കുടി പ്രകൃതിവാതക പൈപ്പ്‍ലൈൻ വരുന്നു; കന്യാകുമാരി വഴി ആകെ ദൂരം 425 കിലോമീറ്റർഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ വന്‍ കുതിച്ചുചാട്ടം

തുടക്കത്തിലെ നഷ്ടങ്ങള്‍ തിരുത്തി, വിപണി നേട്ടത്തില്‍

മുംബൈ: രാവിലെ നേരിട്ട നഷ്ടം തിരുത്തിയ വിപണി, നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 123.38 പോയിന്റ് അഥവാ 0.20 ശതമാനം ഉയര്‍ന്ന് 62027.90 ലെവലിലും നിഫ്റ്റി 17.80 പോയിന്റ് അഥവാ 0.10 ശതമാനം ഉയര്‍ന്ന് 18314.80 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. 1650 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1859 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

129 ഓഹരിവിലകളില്‍ മാറ്റമില്ല. ഐഷര്‍ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,എച്ച്‌സിഎല്‍,എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് മികച്ച നേട്ടം കൈവരിച്ച ഓഹരികള്‍. ഹിന്‍ഡാല്‍കോ,ബിപിസിഎല്‍,പവര്‍ഗ്രിഡ്,എന്‍ടിപിസി,ടാറ്റ സ്റ്റീല്‍,അള്‍ട്രാസിമന്റ്,സിപ്ല,അദാനി പോര്‍ട്ട്‌സ്,നെസ്ലെ,ജെഎസ്ഡബ്ല്യു സ്റ്റീല്‍,അദാനി എന്റര്‍പ്രൈസസ് എന്നിവ കനത്ത നഷ്ടം നേരിട്ടതില്‍ പെടുന്നു.

മേഖലകളില്‍ ബാങ്ക്, ഓട്ടോ,സാമ്പത്തിക സേവനങ്ങള്‍ എന്നിവ യഥാക്രമം 0.73 ശതമാനം, 077 ശതമാനം, 0.54 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കിയപ്പോള്‍ മീഡിയ 1.12 ശതമാനവും ലോഹം 1.84 ശതമാനവും ഇടിവ് നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് 0.33 ശതമാനവും സ്‌മോള്‍ക്യാപ് 0.084 ശതമാനവും ദുര്‍ബലമായി.

X
Top