ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

വിപണി നേട്ടത്തില്‍; സൂചികകള്‍ നേരിയ തോതില്‍ ഉയര്‍ന്നു

മുംബൈ: തുടക്കത്തില്‍ മാറ്റമില്ലാതെ തുടര്‍ന്ന വിപണി, പിന്നീട് ശക്തി വീണ്ടെടുത്തു. സെന്‍സെക്‌സ് 100.51 പോയിന്റ് അഥവാ 0.16 ശതമാനം ഉയര്‍ന്ന് 62946.89 ലെവലിലും നിഫ്റ്റി 35.70 പോയിന്റ് അഥവാ 0.19 ശതമാനം ഉയര്‍ന്ന് 18634.40 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.1712 ഓഹരികള്‍ മുന്നേറുമ്പോള്‍ 1154 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

136 ഓഹരി വിലകളില്‍ മാറ്റമില്ല. റിലയന്‍സ്,എച്ച്ഡിഎഫ്‌സി ബാങ്ക,ഐസിഐസിഐ ബാങ്ക്,ഇന്‍ഫോസിസ്,ബജാജ് ഫിനാന്‍സ് എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍. എച്ച്ഡിഎഫ്‌സി,ടിസിഎസ്,നെസ്ല,ടാറ്റ സ്റ്റീല്‍,ടെക് മഹീന്ദ്ര നഷ്ടം നേരിടുന്നു.

മേഖലകളില്‍ ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഫാര്‍മ എന്നിവ മാറ്റമില്ലാതെ തുടരുമ്പോള്‍ എഫ്എംസിജി അരശതമാനത്തിലധികം ഉയര്‍ന്നു. മറ്റ് മേഖല സൂചികകള്‍ നേരിയ തോതില്‍ മെച്ചപ്പെട്ടിട്ടുണ്ട്.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 0.28 ശതമാനമാണ് കരുത്താര്‍ജ്ജിച്ചത്.

X
Top