കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

മുന്നേറ്റം തുടരുന്നു; നിഫ്റ്റി 19700 ലെവലിനരികെ, 200 പോയിന്റ് നേടി സെന്‍സെക്‌സ്

മുംബൈ: വിപണിയില്‍ ചൊവ്വാഴ്ചയും മുന്നേറ്റം പ്രകടമാണ്. സെന്‍സെക്‌സ് 177.90 പോയിന്റ് അഥവാ 0.27 ശതമാനം ഉയര്‍ന്ന് 66767.83 ലെവലിലും നിഫ്റ്റി 48.10 പോയിന്റ് അഥവാ 0.24 ശതമാനം ഉയര്‍ന്ന് 19759.60 ലെവലിലും വ്യാപാരം തുടരുന്നു. 1260 ഓഹരികള്‍ തിരിച്ചടി നേരിടുമ്പോള്‍ 1610 ഓഹരികളാണ് മുന്നേറുന്നത്.

111 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. അദാനി എന്റര്‍പ്രൈസസ്, ആക്‌സിസ് ബാങ്ക്,ഐസിഐസിഐ ബാങ്ക്,ഇന്‍ഫോസിസ്,എന്‍ടിപിസി,ബിപിസിഎല്‍,ബജാജ് ഓട്ടോ,ഒഎന്‍ജിസി,എച്ച്ഡിഎഫ്‌സി ബാങ്ക്,അദാനി പോര്‍ട്ട്‌സ് എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം കൈവരിക്കുന്നത്. എല്‍ടിഐമൈന്ഡ്ട്രീ,ടൈറ്റന്‍,ഭാരതി എയര്‍ടെല്‍,ടാറ്റ മോട്ടോഴ്‌സ്,ടെക് മഹീന്ദ്ര,എച്ച്ഡിഎഫ്‌സി ലൈഫ്,അള്‍ട്രാ ടെക്‌സിമന്റ്,ഡിവിസ് ലാബ്‌സ്,യുപിഎല്‍,ഡോ.റെഡ്ഡിസ് ലാബ്‌സ് എന്നിവ നഷ്ടം നേരിട്ടു.

മേഖലകളില്‍ വാഹനം,ബാങ്ക്,കാപിറ്റല്‍ ഗുഡ്‌സ്,റിയാലിറ്റി.ഓയില്‍ ആന്റ് ഗ്യാസ്,ഊര്‍്ജ്ജം എന്നിവയില്‍ വാങ്ങല്‍ ദൃശ്യമാകുമ്പോള്‍ ഐടി, ലോഹം, പൊതുമേഖല ബാങ്ക് ഓഹരികള്‍ ഇടിവ് നേരിടുന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.25 ശതമാനവും സ്‌മോള്‍ക്യാപ് 0.072 ശതമാനവും കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.

X
Top