ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഇടിവ് നേരിട്ട് വിപണി; നിഫ്റ്റി 19400 ന് താഴെ, 388 പോയിന്റ് നഷ്ടപ്പെടുത്തി സെന്‍സെക്‌സ്

മുംബൈ: രണ്ട് ദിവസത്തെ നേരിയ ഉയര്‍ച്ചയ്ക്ക് ശേഷം ഇന്ത്യന്‍ ഇക്വിറ്റി വിപണി വെള്ളിയാഴ്ച ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 388.40 പോയിന്റ് അഥവാ 0.59 ശതമാനം താഴ്ന്ന് 65151.02 ലെവലിലും നിഫ്റ്റി 99.70 പോയിന്റ് അഥവാ 0.51 ശതമാനം താഴ്ന്ന് 19365.30 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1777 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1696 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

152 ഓഹരി വിലകളില്‍ മാറ്റമില്ല. ഐടിസി,എല്‍ടിഐമൈന്ഡ് ട്രീ, ഡിവിസ് ലാബ്‌സ്,പവര്‍ഗ്രിഡ്,റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയാണ് കനത്ത ഇടിവ് നേരിട്ട ഓഹരികള്‍. അദാനി പോര്‍ട്ട്്‌സ്,ടൈറ്റന്‍,അദാനി എന്റര്‍പ്രൈസസ്,ബജാജ് ഓട്ടോ,എസ്ബിഐ എന്നിവ നേട്ടത്തിലായി.

പൊതുമേഖല ബാങ്കൊഴികെയുള്ള മേഖലകള്‍ നഷ്ടത്തിലായപ്പോള്‍ കാപിറ്റല്‍ ഗുഡ്‌സ് ,ഓയില്‍ ആന്റ് ഗ്യാസ്,പവര്‍,എഫ്എംസിജി,ഐടി എന്നിവ 0.3-0.9 ശതമാനം ഇടിവ് നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top