ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

ഇടിവ് തുടരുന്നു, നിഫ്റ്റി 19500 ന് താഴെ

മുംബൈ: വിപണി വെള്ളിയാഴ്ച തുടക്കത്തില്‍ നഷ്ടത്തിലായി. സെന്‍സെക്‌സ് 219.15 പോയിന്റ് അഥവാ 0.33 ശതമാനം താഴ്ന്ന് 65469.03 ലെവലിലും നിഫ്റ്റി50 68.80 പോയിന്റ് അഥവാ 0.35 ശതമാനം താഴ്ന്ന് 19474.30 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1603 ഓഹരികള്‍ മുന്നേറുമ്പോള്‍ 1199 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

114 ഓഹരി വിലകളില്‍ മാറ്റമില്ല.എച്ച്എസിഎല്‍ ടെക്ക്,പവര്‍ഗ്രിഡ്,ടൈറ്റന്‍,ടാറ്റ മോട്ടോഴ്‌സ്,മാരുതി സുസുക്കി,എസ്ബിഐ,ലാര്‍സണ്‍ ആന്റ് ടൗബ്രോ,ബജാജ് ഫിന്‍സര്‍വ് എന്നീ ഓഹരികളാണ് നേട്ടമുണ്ടാക്കുന്നത്. ജെഎസ്ഡബ്ല്യു സ്റ്റീല്‍,ടെക് മഹീന്ദ്ര,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,സണ്‍ ഫാര്‍മ,എന്‍ടിപിസി,ഐസിഐസിഐ ബാങ്ക്,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,ഭാരതി എയര്‍ടെല്‍,കൊടക് മഹീന്ദ്ര,എച്ച്ഡിഎഫ്‌സി എന്നിവ നഷ്ടം നേരിട്ടു.

മേഖലകളില്‍ ബാങ്ക്,എഫ്എംസിജി,ഹെല്‍ത്ത് കെയര്‍,ലോഹം എന്നിവയില്‍ വില്‍പന ദൃശ്യമാകുമ്പോള്‍ റിയാലിറ്റി, കാപിറ്റല്‍ ഗുഡ്‌സ് എന്നിവ ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.34 ശതമാനവും സ്‌മോള്‍ക്യാപ് 0.23 ശതമാനവും കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.

X
Top