ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപ

നിഫ്റ്റി 19800 ന് താഴെ, 888 പോയിന്റ് നഷ്ടപ്പെടുത്തി സെന്‍സെക്‌സ്

മുംബൈ: ജൂലൈ 21 ന് വിപണി കനത്ത ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 887.64 പോയിന്റ് അഥവാ 1.31 ശതമാനം താഴ്ന്ന് 66684.26 ലെവലിലും നിഫ്‌ററി 234.20 പോയിന്റ് അഥവാ 1.17 ശതമാനം താഴ്ന്ന്് 19745 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1578 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1725 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

117 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ടെക് മഹീന്ദ്ര,എച്ച്‌സിഎല്‍,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,റിലയന്‍സ് എന്നിവയാണ് നിഫ്റ്റിയില്‍ കനത്ത നഷ്ടം നേരിട്ടത്. എല്‍ആന്റ്ടി,ഒഎന്‍ജിസി,എന്‍ടിപിസി,എസ്ബിഐ,ബിപിസിഎല്‍ എന്നിവ നേട്ടത്തിലായി.

മേഖലകളില്‍ ഐടി 4.6 ശതമാനവും എഫ്എംസിജി 1 ശതമാനവും ലോഹം 1 ശതമാനവും ഇടിവ് നേരിട്ടപ്പോള്‍ കാപിറ്റല്‍ ഗുഡ്‌സ് 1 ശതമാനമാണുയര്‍ന്നത്. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ നേരിയ മാറ്റത്തില്‍ ക്ലോസ് ചെയ്തു.

X
Top