യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

വിപണിയില്‍ നഷ്ടം തുടരുന്നു, നിഫ്റ്റി 19650 ന് താഴെ

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വെള്ളിയാഴ്ച നഷ്ടം തുടര്‍ന്നു. സെന്‍സെക്‌സ് 106.62 പോയിന്റ് അഥവാ 0.16 ശതമാനം താഴ്ന്ന് 66160.20 ലെവലിലും നിഫ്റ്റി50 0.07 ശതമാനം അഥവാ 13.85 പോയിന്റ് താഴ്ന്ന് 19646.05 ലെവലിലുമാണ് ക്ലോസ് ചെയ്തത്.1774 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1641 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

163 ഓഹരി വിലകളില്‍ മാറ്റമില്ല. മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടെക് മഹീന്ദ്ര,ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്,നെസ്ലെ ഇന്ത്യ, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് എന്നിവയാണ് കനത്ത നഷ്ടം നേരിട്ടത്. സിപ്ല,സണ്‍ ഫാര്‍മ,ഡിവിസ് ലാബ്‌സ്,അപ്പോളോ ഹോസ്പിറ്റല്‍സ്, ഭാരതി എയര്‍ടെല്‍ എന്നിവ നേട്ടത്തിലായി.

മേഖലകളില്‍ പവര്‍,റിയാലിറ്റി എന്നിവ 2 ശതമാനം വീതവും ലോഹം,കാപിറ്റല്‍ ഗുഡ്‌സ്,ഹെല്‍ത്ത് കെയര്‍ എന്നിവ 0.4 ശതമാനവും ഉയര്‍ന്നപ്പോള്‍ ബാങ്കിംഗ്,ഓയില്‍ ആന്റ് ഗ്യാസ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവ ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ അരശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top