യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

വിപണിയില്‍ ഇടിവ് തുടരുന്നു, നിഫ്റ്റി 19500 ന് താഴെ

മുംബൈ: വിപണിയില്‍ ഇടിവ് തുടരുന്നു. സെന്‍സെക്‌സ് 120.66 പോയിന്റ് അഥവാ 0.18 ശതമാനം താഴ്ന്ന് 65662.12 ലെവലിലും നിഫ്റ്റി 32 പോയിന്റ് അഥവാ 0.16 ശതമാനം താഴ്ന്ന് 19494.50 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1299 ഓഹരികള്‍ തിരിച്ചടി നേരിടുമ്പോള്‍ 1563 ഓഹരികള്‍ മുന്നേറുന്നു.

123 ഓഹരി വിലകളില്‍ മാറ്റമില്ല. സണ്‍ ഫാര്‍മ,അദാനി എന്റര്‍പ്രൈസസ്,എന്‍ടിപിസി,ഡോ.റെഡ്ഡി,ഡിവിസ് ലാബ്‌സ് എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടത്തില്‍. ടൈറ്റന്‍,എച്ച്ഡിഎഫ്‌സി ലൈഫ്,ബജാജ് ഫിന്‍സര്‍വ്,ടിസിഎസ്,യുപിഎല്‍,ഒഎന്‍ജിസി,അള്‍ട്രാസിമന്റ്,എസ്ബിഐ എന്നിവ കനത്ത നഷ്ടം നേരിട്ടു.

മേഖലകളില്‍ ലോഹം, റിയാലിറ്റി എന്നിവ 1 ശതമാനം ഇടിവ് നേരിടുമ്പോള്‍ ഫാര്‍മ 2 ശതമാനം ഉയര്‍ന്നു.ബിഎസ്ഇ മിഡക്യാപ് 0.10 ശതമാനവും സ്‌മോള്‍ക്യാപ് 0.15 ശതമാനവുമാണ് കരുത്താര്‍ജ്ജിച്ചത്.

X
Top