വേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 161 ശതമാനം വർധനഇന്ത്യൻ കുടുംബങ്ങളിലുള്ളത് 460 ലക്ഷം കോടി രൂപയുടെ സ്വർണം

വിപണിയില്‍ ഇടിവ് തുടരുന്നു, നിഫ്റ്റി 19300 ന് താഴെ

മുംബൈ: വിപണിയില്‍ ഇടിവ് തുടരുന്നു. സെന്‍സെക്‌സ് 365.83 പോയിന്റ് അഥവാ 0.56 ശതമാനം താഴ്ന്ന് 64886.51 ലെവലിലും നിഫ്റ്റി 120.90 പോയിന്റ് അഥവാ 0.62 ശതമാനം താഴ്ന്ന് 19265.80 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 1446 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2079 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

110 ഓഹരി വിലകളില്‍ മാറ്റമില്ല. ബജാജ് ഫിന്‍സെര്‍വ്, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിനാന്‍സ്, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍ എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം സ്വന്തമാക്കിയ ഓഹരികള്‍. ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, അദാനി പോര്‍ട്ട്സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, പവര്‍ ഗ്രിഡ്, ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായി.

മേഖലകളെല്ലാം ഇടിവ് നേരിട്ടപ്പോള്‍ കാപിറ്റല്‍ ഗുഡ്‌സ്, എഫ്എംസിജി,പൊതുമേഖ ബാങ്ക്,ലോഹം,റിയാലിറ്റി പവര്‍ എന്നിവ 1 ശതമാനം വീതമാണ് താഴ്ന്നത്. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ 0.2 ശതമാനം നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.

X
Top