
മുംബൈ: തുടക്കത്തിലെ നേട്ടം നിലനിര്‍ത്താനാകാതെ വിപണി ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 180.96 പോയിന്റ് അഥവാ 0.28 ശതമാനം താഴ്ന്ന് 65252.34 ലെവലിലും നിഫ്റ്റി 57.30 പോയിന്റ് അഥവാ 0.29 ശതമാനം താഴ്ന്ന് 19386.70 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1725 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1768 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.
161 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്,ഗ്രാസിം,ഒഎന്‍ജിസി,പവര്‍ ഗ്രിഡ്,ജെഎസ്ഡബ്ല്യു എന്നിവയാണ് നിഫ്റ്റിയില്‍ കനത്ത നഷ്ടം നേരിട്ടത്. ബിപിസിഎല്‍,ഏഷ്യന്‍ പെയിന്റ്‌സ്,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,ഇന്‍ഫോസിസ്,ബ്രിട്ടാനിയ എന്നിവ നേട്ടത്തിലായി.
മേഖലകളില്‍ വാഹനം,കാപിറ്റല്‍ ഗുഡ്‌സ്,പൊതുമേഖല ബാങ്ക്,ഓയില്‍ ആന്റ് ഗ്യാസ്,ഫാര്‍മ, ലോഹം എന്നിവ 0.3-07 ശതമാനം താഴ്ന്നപ്പോള്‍ ഐടി അര ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെ തുടര്‍ന്നു.






