പശ്ചിമേഷ്യയിലെ യുദ്ധം: മണ്ണെണ്ണയ്ക്ക് 53 രൂപ കൂടുംസൗദിയുടെ പൈപ്പ്‍ലൈൻ തകരാറിന് പിന്നാലെ കുതിച്ച് എണ്ണവില2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാജ്യമാകാമെന്ന് ലോകബാങ്ക്പൊതുമേഖല ബാങ്ക് ലയനം വൈകുംഗൾഫ് പ്രവാസികളുടെ വിഷു കേമമാക്കാൻ ലുലു; ടൺ കണക്കിന് ചരക്കുമായി കൊച്ചിയിൽ നിന്ന് പടുകൂറ്റൻ വിമാനം

നേരിയ നേട്ടം കൈവരിച്ച് വിപണി

മുംബൈ: വ്യാഴാഴ്ച തുടക്കത്തില്‍ വിപണി നേരിയ നേട്ടം കൈവരിച്ചു. സെന്‍സെക്‌സ് 11.43 പോയിന്റ് അഥവാ 0.02 ശതമാനം ഉയര്‍ന്ന് 63239.94 ലെവലിലും നിഫ്റ്റി50 15.30 പോയിന്റ് അഥവാ 0.08 ശതമാനം ഉയര്‍ന്ന് 18771.20 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1885 ഓഹരികള്‍ മുന്നേറുമ്പോള്‍ 1063 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

112 ഓഹരി വിലകളില്‍ മാറ്റമില്ല. നെസ്ലെ, മാരുതി സുസുക്കി,അള്‍ട്രാടെക്ക് സിമന്റ്, ഏഷ്യന്‍ പെയിന്റ്‌സ്,ഐടിസി എന്നിവയാണ് മികച്ച നേട്ടം സൃഷ്ടിക്കുന്നത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,ഇന്‍ഫോസിസ്,പവര്‍ഗ്രിഡ് കോര്‍പറേഷന്‍,ടിസിഎസ്,എന്‍ടിപിസി എന്നിവ ഇടിവ് നേരിട്ടു.

മേഖലകളില്‍ ബാങ്ക് ഒഴികെയുള്ളവയെല്ലാം നേട്ടത്തിലാണ്. എഫ്എംസിജി 0.79 ശതമാനവും ഫാര്‍മ 1.08 ശതമാനവും ഹെല്‍ത്ത് കെയര്‍ 1.2 ശതമാനവും റിയാലിറ്റി 0.87 ശതമാനവുമുയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ അരശതമാനം വീതമാണ് കരുത്താര്‍ജ്ജിച്ചത്.

ഹ്രസ്വകാലയളവില്‍ നിഫ്റ്റി 18800 ലെത്തുമെന്ന് ബിഎന്‍ബി പാരിബാസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് ജതിന്‍ ഗെഡിയ പറയുന്നു. ഊര്‍ജ്ജ വസ്തുക്കളുടെയും ഭക്ഷണത്തിന്റെയും ചെലവ് കുറഞ്ഞതിനാല്‍ യുഎസ് ഉല്‍പാദക വില പ്രതീക്ഷിച്ചതിലും കൂടുതല്‍ ഇടിഞ്ഞുവെന്ന് ഗെഡിയ ചൂണ്ടിക്കാട്ടി. ഇതാണ് വിപണിയെ ഉയര്‍ത്തുന്ന പ്രധാന ഘടകം.

ആഗോള വിപണികള്‍ ശക്തിപ്പെടുകയും തുടര്‍ന്ന് ആഭ്യന്തര വിപണിയില്‍ പ്രതിഫലനമുണ്ടാകുകയും ചെയ്യും.

X
Top