യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

വിപണി നേട്ടത്തില്‍, ലോഹം തിളങ്ങി

മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ ദിവസത്തില്‍ വിപണി നേട്ടത്തിലായി. സെന്‍സെക്‌സ് 63.72 പോയിന്റ് അഥവാ 0.10 ശതമാനം ഉയര്‍ന്ന് 65344.17 ലെവലിലും നിഫ്റ്റി 24.10 പോയിന്റ് അഥവാ 0.12 ശതമാനം ഉയര്‍ന്ന് 19355.90 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1454 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2123 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

144 ഓഹരി വിലകളില്‍ മാറ്റമില്ല. റിലയന്‍സ് ഇന്‍ഡസ്ട്രീസ്,ടാറ്റ സ്റ്റീല്‍,ജെഎസ്ഡബ്ല്യു സ്റ്റീല്‍,എച്ച്ഡിഎഫ്‌സി ലൈഫ്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച തോതില്‍ നേട്ടമുണ്ടാക്കിയത്. എച്ച്‌സിഎല്‍ ടെക്‌നോളജീസ്,ടൈറ്റന്‍, പവര്‍ഗ്രിഡ് കോര്‍പറേഷന്‍,ടിസിഎസ്,ഹിന്ദുസ്ഥാന് യൂണിലിവര്‍ എന്നിവ നഷ്ടം നേരിട്ടു.

മേഖലകളില്‍ ലോഹം 1.8 ശതമാനമുയര്‍ന്നപ്പോള്‍ മറ്റുള്ളവ നഷ്ടത്തിലാണ് അവസാനിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് 0.45 ശതമാനവും സ്‌മോള്‍ക്യാപ് 0.25 ശതമാനവും ദുര്‍ബലമായി.

X
Top