പശ്ചിമേഷ്യയിലെ യുദ്ധം: മണ്ണെണ്ണയ്ക്ക് 53 രൂപ കൂടുംസൗദിയുടെ പൈപ്പ്‍ലൈൻ തകരാറിന് പിന്നാലെ കുതിച്ച് എണ്ണവില2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാജ്യമാകാമെന്ന് ലോകബാങ്ക്പൊതുമേഖല ബാങ്ക് ലയനം വൈകുംഗൾഫ് പ്രവാസികളുടെ വിഷു കേമമാക്കാൻ ലുലു; ടൺ കണക്കിന് ചരക്കുമായി കൊച്ചിയിൽ നിന്ന് പടുകൂറ്റൻ വിമാനം

വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടത്തിലായി

മുംബൈ: വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടത്തിലായി. സെന്‍സെക്‌സ് 85.35 പോയിന്റ് അഥവാ 0.14 ശതമാനം ഉയര്‍ന്ന് 63228.51 ലെവലിലും നിഫ്റ്റി 39.70 പോയിന്റ് അഥവാ 0.21 ശതമാനം ഉയര്‍ന്ന് 18755.90 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. യുഎസ് പണപ്പെരുപ്പം രണ്ട് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേയ്ക്കും ഇന്ത്യന്‍ മൊത്ത വില സൂചിക ഏഴര വര്‍ഷത്തെ കുറഞ്ഞ നിരക്കിലേയ്ക്കും താഴ്ന്നതാണ് വിപണിയെ തുണച്ചത്.

നിലവില്‍ മുഴുവന്‍ കണ്ണുകളും ഫെഡ്‌റിസര്‍വിന്റെ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി മീറ്റിംഗിലേയ്ക്കാണ്. നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ യുഎസ് കേന്ദ്രബാങ്ക് തയ്യാറാകും എന്നാണ് പ്രതീക്ഷ. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച തീരുമാനം ഫെഡ് ചെയര്‍ ജെറോം പവല്‍ പ്രഖ്യാപിക്കുക.

ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ടാറ്റ സ്റ്റീല്‍, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അതേസമയം ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോകോര്‍പ്പ്, ഭാരതി എയര്‍ടെല്‍ എന്നിവ കനത്ത നഷ്ടം നേരിട്ടു.
ബാങ്ക്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഒഴികെയുള്ള മറ്റെല്ലാ മേഖലാ സൂചികകളും 0.5-1 ശതമാനം ഉയര്‍ന്നിട്ടുണ്ട്.

ബിഎസ്ഇ മിഡ്ക്യാപ് 0.2 ശതമാനം കൂട്ടിച്ചേര്‍ത്തപ്പോള്‍ സ്‌മോള്‍ക്യാപ് 0.4 ശതമാനമാണ് നില മെച്ചപ്പെടുത്തിയത്.

X
Top