
മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ വിപണി നഷ്ടത്തില്‍ ക്്‌ലോസ് ചെയ്തു. സെന്‍സെക്‌സ് 294.32 പോയിന്റ് അഥവാ 0.47 ശതമാനം താഴ്ന്ന് 62848.64 ലെവലിലും നിഫ്റ്റി 91.90 പോയിന്റ് അഥവാ 0.49 ശതമാനം താഴ്ന്ന് 18634.50 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. 1457 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1994 ഓഹരികള്‍ തിരിച്ചടി നേരിട്ടു.
106 ഓഹരിവിലകളില്‍ മാറ്റമില്ല. ഗ്രാസിം ഇന്‍ഡസ്ട്രീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ട ഓഹരികള്‍. എന്‍ടിപിസി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഒഎന്‍ജിസി, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ എന്നിവ നേട്ടമുണ്ടാക്കി.
ഊര്‍ജ്ജവും മൂലധന ചരക്കുകളും ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളും ചുവപ്പില്‍ അവസാനിച്ചു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 0.5 ശതമാനം വീതം ഇടിവാണ് നേരിട്ടത്. വിപണി, പണപ്പെരുപ്പ അനുമാനത്തില്‍ കൂടുതല്‍ കുറവ് പ്രതീക്ഷിച്ചിരുന്നതായി ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ നിരീക്ഷിക്കുന്നു.
2024 സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം 5.1 ശതമാനമാകുമെന്നായിരുന്നു ആര്‍ബിഐ വിലയിരുത്തല്‍. കൂടാതെ റിപ്പോ നിരക്ക് 6.5 ശതമാനമാക്കി നിലനിര്‍ത്താനും ധനനയ അവലോകന യോഗത്തില്‍ കേന്ദ്രബാങ്ക് തയ്യാറായി.
എന്നാല്‍ പണപ്പെരുപ്പ നിരക്ക് 10 ബിപിഎസ് മാത്രം കുറയ്ക്കാനുള്ള തീരുമാനം ആര്‍ബിഐയുടെ ജാഗ്രതയാണ് കാണിക്കുന്നതെന്ന് വിനോദ് നായര്‍ പറഞ്ഞു.
ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍, എല്‍ നിനോ ആഘാതം, മിനിമം താങ്ങുവിലയിലെ വര്‍ദ്ധനവ് എന്നിവയാണ് കാരണം.






