കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

നിഫ്റ്റി 19750 ലെവലില്‍, 205 പോയിന്റ് ചേര്‍ത്ത് സെന്‍സെക്‌സ്

മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ ഇന്ത്യന്‍ വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 205.21 പോയിന്റ് അഥവാ 0.31 ശതമാനം ഉയര്‍ന്ന്
66795.14 ലെവലിലും നിഫ്റ്റി 37.80 പോയിന്റ് അഥവാ 0.19 ശതമാനം ഉയര്‍ന്ന് 19749.30 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. 1384 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1958 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

118 ഓഹരിവിലകളില്‍ മാറ്റമില്ല. ഇന്‍ഫോസിസ്,ഏഷ്യന്‍ പെയിന്റ്‌സ്,എച്ച്‌സിഎല്‍,റിലയന്‍സ്,ഹീറോ മോട്ടോകോര്‍പ് എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കിയത്. എല്‍ടിഐമൈന്‍ഡ്ട്രീ,ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,എച്ച്ഡിഎഫ്‌സി ലൈഫ്,ടൈറ്റന്‍ എന്നിവ നഷ്ടം നേരിട്ടു.

മേഖലകളില്‍ ലോഹം,റിയാലിറ്റി എന്നിവ ഒരു ശതമാനം വീതം ഇടിവ് നേരിട്ടപ്പോള്‍ ഊര്‍്ജ്ജം 0.6 ശതമാനവും ഐടി 1 ശതമാനവുമുയര്‍ന്നു.ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top