ഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്സൗരോർജ ഉൽപ്പാദനത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് നുവാമലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ കയറ്റുമതി കുതിപ്പ്

ചാഞ്ചാട്ടം; മാറ്റമില്ലാതെ വിപണി

മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ ഇന്ത്യന്‍ ഇക്വിറ്റി വിപണി മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സെക്‌സ് 9.37 പോയിന്റ് താഴ്്ന്ന് 62970 ലെവലിലും നിഫ്റ്റി 25.70 അഥവാ 0.14 ശതമാനം ഉയര്‍ന്ന് 18691.20 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. സമ്മിശ്ര പ്രകടനം നടത്തുന്ന ആഗോള വിപണികള്‍ക്കൊപ്പം നേട്ടത്തോടെയാണ് ഇന്ത്യന്‍ സൂചികകള്‍ തുടങ്ങിയത്.

പിന്നീട് ഉയര്‍ച്ച മന്ദഗതിയിലായി. അതേസമയം ലോഹം, വാഹനം, ഫാര്‍മ,എഫ്എംസിജി എന്നിവയില്‍ വാങ്ങല്‍ ദൃശ്യമായി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, കോള്‍ ഇന്ത്യ എന്നിവ നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടപ്പോള്‍ സിപ്ല, ഹീറോ മോട്ടോകോര്‍പ്പ്, അദാനി എന്റര്‍പ്രൈസസ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, ദിവിസ് ലബോറട്ടറീസ് എന്നിവയാണ് നേട്ടത്തിലായത്.

മേഖലകളില്‍ വാഹനം, ഫാര്‍മ എന്നിവ 1 ശതമാനം വീതവും എഫ്എംസിജി,ലോഹം എന്നിവ അരശതമാനം വീതവും നിലമെച്ചപ്പെടുത്തി. ബിഎസ്ഇ മിഡ്ക്യാപ് 1 ശതമാനമുയര്‍ന്നപ്പോള്‍ സ്‌മോള്‍ക്യാപ് 0.7 ശതമാനമാണ് കരുത്താര്‍ജ്ജിച്ചത്.

X
Top