പശ്ചിമേഷ്യയിലെ യുദ്ധം: മണ്ണെണ്ണയ്ക്ക് 53 രൂപ കൂടുംസൗദിയുടെ പൈപ്പ്‍ലൈൻ തകരാറിന് പിന്നാലെ കുതിച്ച് എണ്ണവില2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാജ്യമാകാമെന്ന് ലോകബാങ്ക്പൊതുമേഖല ബാങ്ക് ലയനം വൈകുംഗൾഫ് പ്രവാസികളുടെ വിഷു കേമമാക്കാൻ ലുലു; ടൺ കണക്കിന് ചരക്കുമായി കൊച്ചിയിൽ നിന്ന് പടുകൂറ്റൻ വിമാനം

മാറ്റമില്ലാതെ വിപണി

മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ ഇന്ത്യന്‍ വിപണി മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സെക്‌സ് 5.41 പോയിന്റ് അഥവാ 0.01 ശതമാനം ഉയര്‍ന്ന് 62792.88 ലെവലിലും നിഫ്റ്റി 5.20 പോയിന്റ് അഥവാ 0.03 ശതമാനം ഉയര്‍ന്ന് 18599 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഗ്യാപ് ഡൗണ്‍ ഓപ്പണിംഗിന് ശേഷം നിഫ്റ്റി നഷ്ടം തുടര്‍ന്നെങ്കിലും അവസാന സെഷനില്‍ ചെറിയ തോതില്‍ വീണ്ടെടുപ്പ് നടത്തി.

അള്‍ട്രാടെക് സിമന്റ്, ഡിവിസ് ലബോറട്ടറീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ആക്‌സിസ് ബാങ്ക് എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്.ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ടിസിഎസ്, ഒഎന്‍ജിസി, വിപ്രോ എന്നിവ നഷ്ടം നേരിട്ടു. മേഖലകളില്‍ ഓട്ടോ, റിയല്‍റ്റി എന്നിവ ഒരു ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ വിവരസാങ്കേതിക സൂചിക 1.5 ശതമാനം ഇടിഞ്ഞു.

ബിഎസ്ഇ മിഡ്ക്യാപ് 0.3 ശതമാനവും സ്‌മോള്‍ക്യാപ് 0.5 ശതമാനവും നിലമെച്ചപ്പെടുത്തിയിട്ടുണ്ട്. ആര്‍ബിഐ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേര്‍ന്ന പശ്ചാത്തലത്തിലാണ് ചൊവ്വാഴ്ച ട്രേഡിംഗ് നടന്നത്. റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ നിലനിര്‍ത്താന്‍ കേന്ദ്രബാങ്ക് തയ്യാറായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതുകൊണ്ടുതന്നെ ബാങ്കിംഗ്, ഓട്ടോ, റിയല്‍റ്റി തുടങ്ങിയ നിരക്ക് സെന്‍സിറ്റീവ് ഓഹരികളില്‍ വാങ്ങല്‍ ദൃശ്യമായി. 18550 ലെവല്‍ വരും ദിവസങ്ങളില്‍ നിര്‍ണ്ണായകമാകുമെന്ന് കോടക് സെക്യൂരിറ്റീസ്, റിസര്‍ച്ച് തലവന്‍ ശ്രീകാന്ത് ചൗഹാന്‍ പറയുന്നു. അതിന് മുകളില്‍ 18700-18750 ലെവല്‍ നിഫ്റ്റി ലക്ഷ്യം വയ്ക്കും.

18550-18480-18440 ലെവലുകളിലായിരിക്കും സൂചിക പിന്തുണ തേടുക.

X
Top