അത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്രാജ്യത്തെ ടോൾ പ്ലാസകളിൽ ഫ്രീ ഫ്ലോ സംവിധാനം വരുന്നു; ഫെബ്രുവരി മാസത്തോടെ പദ്ധതി നടപ്പാക്കാൻ കേന്ദ്രംദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശം

നേരിയ തോതില്‍ ഉയര്‍ന്ന് വിപണി

മുംബൈ: തിങ്കളാഴ്ച വിപണി നേരിയ നേട്ടം രേഖപ്പെടുത്തി.അഞ്ചുദിവസത്തെ മികച്ച പ്രകടനത്തിനൊടുവില്‍ സെന്‍സെക്‌സ് 0.02 ശതമാനം അഥവാ 13.54 പോയിന്റും നിഫ്റ്റി 29.90 പോയിന്റ് അഥവാ 0.14 ശതമാനവും നില മെച്ചപ്പെടുത്തുകയായിരുന്നു. ഇരു സൂചികകളും യഥാക്രമം 59846.51 ലെവലിലും നിഫ്റ്റി 17624 ലെവലിലുമാണ് ക്ലോസ് ചെയ്തത്.

ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, ഗ്രാസിം ഇന്‍ഡസ്ട്രീസ്, അദാനി എന്റര്‍പ്രൈസസ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കിയപ്പോള്‍, ബജാജ് ഫിനാന്‍സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, എച്ച്യുഎല്‍, ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് നഷ്ടത്തിലായി. മേഖലകളില്‍ റിയല്‍റ്റി സൂചിക 4 ശതമാനവും ഓട്ടോ, പവര്‍, ഓയില്‍ & ഗ്യാസ് എന്നിവ 1 ശതമാനം വീതവും ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ നേട്ടമാണ് സ്വന്തമാക്കിയത്.

നിരക്ക് വര്‍ദ്ധനവിന് ശമനമുണ്ടായതും ജിഡിപി, പണപ്പെരുപ്പ പ്രതീക്ഷകളും വിപണി വികാരത്തെ പോസിറ്റീവാക്കി, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു. അതേസമയം മണ്‍സൂണ്‍ ഭീതിയില്‍ തിങ്കളാഴ്ച നിക്ഷേപക ശക്തി ഒലിച്ചുപോയി. ശക്തമായ യുഎസ് ഡാറ്റ, ഫെഡ് റിസര്‍വ് നിരക്കുയര്‍ത്താനുള്ള സാധ്യതയെന്നിവയും വിപണിയെ സ്വാധീനിച്ചു.

X
Top