യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

വിപണി നഷ്ടത്തില്‍, നിഫ്റ്റി 19550 ന് താഴെ

മുംബൈ: ബുധനാഴ്ച തുടക്കത്തില്‍ വിപണി നഷ്ടത്തിലായി. സെന്‍സെക്‌സ് 260.12 പോയിന്റ് അഥവാ 0.40 ശതമാനം താഴ്ന്ന് 65586.38 ലെവലിലും നിഫ്റ്റി 61.80 പോയിന്റ് അഥവാ 0.32 ശതമാനം താഴ്ന്ന് 19509 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1612 ഓഹരികള്‍ മുന്നേറുമ്പോള്‍ 1220 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

107 ഓഹരി വിലകളില്‍ മാറ്റമില്ല. മഹീന്ദ്ര ആന്റ് മഹീന്ദ്ര,ഭാരതി എയര്‍ടെല്‍,ടെക് മഹീന്ദ്ര,ജെഎസ്ഡബ്ല്യു സ്റ്റീല്‍,ടൈറ്റന്‍,എന്‍ടിപിസി,ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കുന്നത്. എച്ച്‌സിഎല്‍ ടെക്ക്,ഐസിഐസിഐ ബാങ്ക്,ബജാജ് ഫിനാന്‍സ്,ടിസിഎസ്, മാരുതി സുസുക്കി, ഐടിസി,എച്ച് യുഎല്‍,വിപ്രോ,എസ്ബിഐ,റിലയന്‍സ് എന്നിവ നഷ്ടത്തിലായി.

മേഖലകളില്‍ ബാങ്ക് അര ശതമാനവും റിയാലിറ്റി 1.14 ശതമാനവും നഷ്ടത്തിലായപ്പോള്‍ ഫാര്‍മയും ലോഹവും അരശതമാനത്തോളം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.13 ശതമാനം ദുര്‍ബലമായി.മിഡ്ക്യാപ് 0.35 ശതമാനം ഉയര്‍ന്നിട്ടുണ്ട്.

X
Top