കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

വിപണി നേട്ടം തുടര്‍ന്നു; നിഫ്റ്റി 19850 ലെവലില്‍, 302 പോയിന്റ് നേടി സെന്‍സെക്‌സ്

മുംബൈ: ബുധനാഴ്ച വിപണി നേട്ടത്തിലായി. സെന്‍സെക്‌സ് 302.30 പോയിന്റ് അഥവാ 0.45 ശതമാനം ഉയര്‍ന്ന് 67097.44 ലെവലിലും നിഫ്റ്റി 83.90 പോയിന്റ് അഥവാ 0.42 ശതമാനം ഉയര്‍ന്ന് 19833.20 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1961 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1360 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

119 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. എന്‍ടിപിസി,ബജാജ് ഫിനാന്‍സ്,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,അള്‍ട്രാടെക്ക് സിമന്റ്,ബജാജ് ഫിന്‍സര്‍വ് എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം കൈവരിച്ചത്. ഹിന്‍ഡാല്‍കോ,ബജാജ് ഓട്ടോ,ഹീറോ മോട്ടോകോര്‍പ്,ടിസിഎസ് , മാരുതി എന്നിവ ഇടിവ് നേരിട്ടു.

മേഖലകളെല്ലാം ഉയര്‍ന്നപ്പോള്‍ പൊതുമേഖല ബാങ്ക് രണ്ട് ശതമാനവും പവര്‍,ഹെല്‍ത്ത് കെയര്‍,ഓയില്‍ ആന്റ് ഗ്യാസ് എന്നിവ അരശതമാനം വീതവുമാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ 0.6 ശതമാനം വീതം കൂട്ടിച്ചേര്‍ത്തു.

X
Top