വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

ബിഎസ്‌ഇയിലെ ഓഹരികളുടെ വിപണിമൂല്യം ഹോങ്കോംഗിനെ മറികടന്നു

മുംബൈ: ബിഎസ്‌ഇയിലെ ലിസ്റ്റ്‌ ചെയ്‌ത ഓഹരികളുടെ മൊത്തം വിപണിമൂല്യം ഹോങ്കോംഗ്‌ വിപണിയേക്കാള്‍ ഉയരത്തില്‍. ഇതോടെ ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ ഓഹരി വിപണിയായി മാറി.

നിലവില്‍ ബിഎസ്‌ഇയിലെ ലിസ്റ്റ്‌ ചെയ്‌ത ഓഹരികളുടെ മൊത്തം വിപണിമൂല്യം 5.18 ലക്ഷം കോടി ഡോളറാണ്‌. അതേ സമയം ഹോങ്കോംഗിന്റെ വിപണിമൂല്യം 5.17 ദശലക്ഷം ഡോളറും.

56.49 ലക്ഷം ഡോളര്‍ മൂല്യമുള്ള യുഎസ്സാണ്‌ ലോകത്തിലെ ഏറ്റവും വലിയ വിപണി. രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ചൈനയുടെ വിപണിമൂല്യം 8.84 ലക്ഷം കോടി ഡോളറാണ്‌. ജപ്പാനാണ്‌ മൂന്നാം സ്ഥാനത്ത്‌. വിപണിമൂല്യം 6.30 ലക്ഷം കോടി ഡോളര്‍.

ഇതിന്‌ മുമ്പ്‌ ജനുവരി മൂന്നിനാണ്‌ ഇന്ത്യന്‍ വിപണി ഹോങ്കോംഗിനെ മറികടന്നത്‌. ഏപ്രില്‍ മുതല്‍ ഹോങ്കോഗ്‌ വിപണി 12 ശതമാനമാണ്‌ ഉയര്‍ന്നത്‌. ജനുവരിയിലെ താഴ്‌ന്ന നിലവാരത്തില്‍ നിന്നും 20 ശതമാനം ഉയര്‍ന്ന ഹോങ്കോഗ്‌ ബുള്‍ മാര്‍ക്കറ്റിലേക്ക്‌ കടന്നു.

അതേ സമയം തിരഞ്ഞെടുപ്പ്‌ ഫലത്തിനു ശേഷം ഇന്ത്യന്‍ ഓഹരി വിപണി കഴിഞ്ഞയാഴ്‌ച ശക്തമായ മുന്നേറ്റം നടത്തി. ജൂണ്‍ നാലിനു ശേഷം ഇന്ത്യന്‍ വിപണി ആറ്‌ ശതമാനമാണ്‌ ഉയര്‍ന്നത്‌.

ബിഎസ്‌ഇയിലെ മൊത്തം കമ്പനികളുടെ വിപണിമൂല്യത്തില്‍ 32 ലക്ഷം കോടി രൂപയുടെ വര്‍ധനയുണ്ടായി. 432 ലക്ഷം കോടി രൂപ (5.18 ലക്ഷം ഡോളര്‍) എന്ന എക്കാലത്തെയും ഉയര്‍ന്ന വിപണിമൂല്യം ബിഎസ്‌ഇ കൈവരിക്കുകയും ചെയ്‌തു.

X
Top