ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഭക്ഷണ വിഭാഗത്തിൽ നിന്നുള്ള വരുമാനം 1,000 കോടി രൂപയായി ഉയർത്താൻ ലക്ഷ്യമിട്ട് മാരിക്കോ

മുംബൈ: ആരോഗ്യകരമായ ഭക്ഷണ വിഭാഗത്തിൽ നിന്ന് അടുത്ത രണ്ട് വർഷത്തിനുള്ളിൽ 1,000 കോടി രൂപയുടെ വരുമാനം നേടാൻ ലക്ഷ്യമിട്ട് മാരിക്കോ ലിമിറ്റഡ്. കമ്പനി അടുത്തിടെ സ്‌നാക്ക്‌സ് ബ്രാൻഡായ ട്രൂ എലമെന്റ്‌സിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്തിരുന്നു. കൂടാതെ, കമ്പനി 2022 സാമ്പത്തിക വർഷത്തിൽ ഭക്ഷണ വിഭാഗത്തിൽ നിന്ന് 500 കോടി രൂപയുടെ വരുമാനം നേടിയിരുന്നു. ആരോഗ്യബോധമുള്ള ഉപഭോക്താക്കളെ ലക്ഷ്യം വച്ചുള്ള തങ്ങളുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോ പ്രയോജനപ്പെടുത്താനും വിതരണം വിപുലീകരിക്കാനും, അതിലൂടെ അടുത്ത രണ്ട് വർഷത്തിനുള്ളിൽ 850-1,000 കോടി രൂപയുടെ നിർണായക വിറ്റുവരവ് നേടാനും തങ്ങൾ ലക്ഷ്യമിടുന്നതായി മാരികോ ലിമിറ്റഡിന്റെ സിഇഒയായ സഞ്ജയ് മിശ്ര പറഞ്ഞു.

കമ്പനിയുടെ ആരോഗ്യകരമായ ഭക്ഷണ പോർട്ട്‌ഫോളിയോയിൽ സഫോള ബ്രാൻഡിന് കീഴിലുള്ള ഓട്‌സ്, തേൻ, ചൈവൻപ്രാഷ്, കദാ മിക്സ്, സോയ ചങ്കുകൾ എന്നിവ ഉൾപ്പെടുന്നു. ഈ വർഷം, നിലക്കടല വെണ്ണയും, മയോന്നൈസും പുറത്തിറക്കിയതിലൂടെ സഫോള ബ്രാൻഡിന്റെ വിപണി തങ്ങൾ വർദ്ധിപ്പിച്ചതായും, ആരോഗ്യത്തെക്കുറിച്ച് അവബോധമുള്ള ഉപഭോക്താക്കളുടെ വലിയൊരു അടിത്തറ സഫോളയ്ക്കുണ്ടെന്നും മിശ്ര പറഞ്ഞു. ട്രൂ എലമെന്റ്സിൽ നടത്തിയ തന്ത്രപരമായ നിക്ഷേപം ആരോഗ്യകരമായ ഭക്ഷണമേഖലയിലെ വിപണി വിപുലീകരിക്കുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പാണെന്ന് മിശ്ര കൂട്ടിച്ചേർത്തു.

പോർട്ട്‌ഫോളിയോയ്‌ക്കുള്ള നിർണായക വരുമാനം കൈവരിക്കുന്നതിനുള്ള പ്രധാന ലിവറുകളിൽ ഒന്ന് വിശാലമായ വിതരണം ആയിരിക്കുമെന്നും, അടുത്ത രണ്ട് വർഷത്തിനുള്ളിൽ തങ്ങളുടെ ഭക്ഷ്യ പോർട്ട്‌ഫോളിയോ വിതരണം ഇരട്ടിയാക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യം, സൗന്ദര്യം എന്നീ മേഖലകളിൽ ഉപഭോക്തൃ ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്ന ഒരു ബഹുരാഷ്ട്ര ഉപഭോക്തൃ ഉൽപ്പന്ന കമ്പനിയാണ് മാരിക്കോ ലിമിറ്റഡ്.

X
Top