കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത പ്രഖ്യാപനം വൈകുന്നു ◆ ഇന്ത്യയിൽ ഗുരുതര വൈദ്യുത പ്രതിസന്ധിക്ക് സാധ്യതയെന്ന് റിപ്പോർട്ട്; 96 താപവൈദ്യുത നിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം ◆ ഇന്ത്യയിലേക്ക് തുരങ്ക നിര്‍മാണ യന്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ചൈന ◆ ഇന്ത്യ–ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാരക്കരാർ പ്രാബല്യത്തിൽ; 8284 ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ഇനി തീരുവയില്ല ◆ ഉത്സവ സീസണില്‍ വിമാന യാത്രാ നിരക്കുകള്‍ കുത്തനെ ഉയരുന്നു ◆

ബിഎസ് വിയെ ഏറ്റെടുക്കാന്‍ മാന്‍കൈന്‍ഡ് ഫാര്‍മ

മാന്‍കൈന്‍ഡ് ഫാര്‍മ, അഡ്വെന്റ് ഇന്റര്‍നാഷണലില്‍ നിന്ന് 14,000 കോടി രൂപയ്ക്ക് (1.67 ബില്യണ്‍ ഡോളര്‍) ബിഎസ്വി ഗ്രൂപ്പിനെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു. വിപണി വിഹിതത്തില്‍ ഇന്ത്യയിലെ നാലാമത്തെ വലിയ ഫാര്‍മ കമ്പനിയാണ് മാന്‍കൈന്‍ഡ് ഫാര്‍മ.  

ഇക്യുടിയുടെയും അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെയും കണ്‍സോര്‍ഷ്യത്തില്‍ നിന്നുള്ള ബിഡിനെ മാന്‍കൈന്‍ഡ് ഫാര്‍മ മറികടക്കും. ഇരുപക്ഷവും അന്തിമ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനം പ്രതീക്ഷിക്കുന്നു. പ്രഖ്യാപനം അന്തിമമായാല്‍ ഒരു വര്‍ഷം മുമ്പ് ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയുടെ എക്കാലത്തെയും വലിയ വാങ്ങലായിരിക്കും ഇത്.

എന്നാല്‍ മാന്‍കൈന്‍ഡ് ഫാര്‍മ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

ബിഎസ് വി ഗ്രൂപ്പിനെ ഏറ്റെടുക്കുന്നതിനുള്ള മൂന്നാമത്തെ മത്സരാര്‍ത്ഥിയായ വാര്‍ബര്‍ഗ് പിന്‍കസ്, ക്രിസ് ക്യാപിറ്റല്‍, മുബദാല എന്നിവയുടെ ഒരു കണ്‍സോര്‍ഷ്യം – സാധ്യതയുള്ള അന്തിമ ബിഡ്ഡര്‍മാരുടെ ഷോര്‍ട്ട്ലിസ്റ്റ് ഉണ്ടാക്കി.

അവസരം വിലയിരുത്തിയ ശേഷം ബൈന്‍ഡിംഗ് ഓഫര്‍ സമര്‍പ്പിച്ചിട്ടില്ല. ഇക്യുടിയുടെയും അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടേയും കണ്‍സോര്‍ഷ്യമാണ് അവസാന രണ്ട് മത്സരാര്‍ത്ഥികളായി ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

X
Top