ഇന്ധനവില 12 രൂപ വരെ കൂടിയേക്കും; കനത്ത നഷ്ടത്തിലെന്ന് കമ്പനികള്‍സാമ്പത്തിക ആഘാതം ചെറുക്കാൻ നീക്കം; ആർബിഐ വിറ്റഴിച്ചത് 1.14 ലക്ഷം കോടി രൂപ മൂല്യമുള്ള സ്വർണംഏപ്രിലിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ കുറവ്യുഎസ് – ഇറാൻ യുദ്ധം: ഇന്ത്യയുടെ ധനകമ്മി ഇരട്ടിയായിഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 8.46 ബില്യൺ യുഎസ് ഡോളറിലെത്തി

മക്വാറിയുടെ ഔട്ട്‌പെര്‍ഫോം റേറ്റിംഗ്, 32 ശതമാനം ഉയര്‍ന്ന് മാന്‍കൈന്‍ഡ് ഫാര്‍മ ഓഹരി

മുംബൈ: ആഗോള ബ്രോക്കറേജ് സ്ഥാപനം മക്വാറി റിസര്‍ച്ച് ഔട്ട്‌പെര്‍ഫോം റേറ്റിംഗ് നല്‍കിയതിനെ തുടര്‍ന്ന് മാന്‍കൈന്‍ഡ് ഫാര്‍മ ഓഹരി ചൊവ്വാഴ്ച മുന്നേറി. 31.69 ശതമാനം ഉയര്‍ന്ന് 1422.30 രൂപയിലായിരുന്നു ക്ലോസിംഗ്. മക്വാറി 1400 രൂപ ലക്ഷ്യവിലയോട് കൂടിയ ഔട്ട്‌പെര്‍ഫോം റേറ്റിംഗാണ് നല്‍കിയിരുന്നത്.

മാന്‍കൈന്‍ഡ് ഫാര്‍മയുടെ വളര്‍ച്ചാ സാധ്യതയെ മക്വാരി റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു. കമ്പനി അതിന്റെ മാര്‍ജിനും അറ്റാദായവും ഗണ്യമായി വര്‍ദ്ധിപ്പിക്കും. മാര്‍ജിന്‍ 22 ശതമാനത്തില്‍ നിന്ന് 28 ശതമാനമായും അറ്റാദായം ഏകദേശം 1,300 കോടി രൂപയില്‍ നിന്ന് 2,800 കോടി രൂപയായും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാന്‍കൈന്‍ഡ് ഫാര്‍മ ഓഹരികള്‍ ചൊവ്വാഴ്ച 20 ശതമാനം പ്രീമിയത്തിലാണ് ലിസ്റ്റ് ചെയ്തത്. എന്‍എസ്ഇയിലും ബിഎസ്ഇയിലും 1300 രൂപയിലായിരുന്നു ലിസ്റ്റിംഗ്. 1080 രൂപയായിരുന്നു ഇഷ്യുവില. ജനകീയ ഗര്‍ഭ നിരോധന ഉറ ബ്രാന്‍ഡായ മാന്‍ഫോഴ്സ് കോണ്ടംസിന്റെ നിര്‍മ്മാതാക്കളാണ് മാന്‍കൈന്‍ഡ്.രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന ബ്രാന്‍ഡാണ് മാന്‍ഫോഴ്സ്.

ക്രിസ്‌ക്യാപിറ്റലിന്റെ പിന്തുണയുള്ള മാന്‍കൈന്‍ഡ് ഫാര്‍മ 2022 ഓഗസ്റ്റിലാണ് ഐപിഒയ്ക്കായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് (ഡിആര്‍എച്ച്പി) സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡി (സെബി) ന് മുന്‍പാകെ സമര്‍പ്പിക്കുന്നത്.

X
Top