റിപ്പോ നിരക്ക് 5.75%-ലേക്ക് ഉയരുമെന്ന് നോമുറ ◆ ഒക്ടോബറിൽ സിമന്‍റ് വില 20 രൂപ വരെ വർധിച്ചേക്കുമെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ഏറ്റവും താഴ്ന്ന നിലയിൽ ◆ കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ◆ രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆

മഞ്ഞുമ്മല്‍ ബോയ്‌സ് ആഗോള തലത്തില്‍ നേടിയത് 146 കോടി

ആഗോള തലത്തില്‍ ഏറ്റവുംമധികം കളക്ഷന്‍ നേടുന്ന മലയാള സിനിമകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

പുലിമുരുകന്റെ കളക്ഷന്‍ മറികടന്നാണ് രണ്ടാംസ്ഥാനത്ത് എത്തിയിരിക്കുന്നത്. ‘2018’ ആണ് പട്ടികയില്‍ ഒന്നാമതുള്ള മലയാള ചലച്ചിത്രം.

റിലീസ് ചെയ്ത് 17 ദിവസം പിന്നിടുമ്പോള്‍ 146 കോടി നേടിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.
17 ദിവസം കൊണ്ട് 33 കോടിയാണ് തമിഴ്‌നാട്ടിൽ നിന്ന് സിനിമയ്ക്ക് ലഭിച്ചിരിക്കുന്ന കളക്ഷൻ.

കേരളത്തില്‍ നിന്നുമാത്രം 50 കോടിയിലധികം രൂപ ഇതിനോടകം തന്നെ നേടിക്കഴിഞ്ഞു.

തമിഴ്നാട്ടിലും കർണാടകയിലും മാത്രമല്ല നോർത്ത് അമേരിക്കയിലും ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

X
Top