അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞുവായ്പാ വിതരണം ശക്തിപ്പെട്ടതായി ആര്‍ബിഐപെട്രോളിൽ എഥനോൾ: രാജ്യം 50,000 കോടി ലാഭിച്ചതായി പ്രധാനമന്ത്രി മോദിജൂലൈയിലെ ഇന്ധന ഉപഭോഗത്തിൽ ഇടിവ്നേട്ടം തുടര്‍ന്ന് ക്രിപ്‌റ്റോകറന്‍സി വിപണി

ഇമാജികാവേൾഡ് എന്റർടെയ്ൻമെന്റിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി മൽപാനി ഗ്രൂപ്പ്

മുംബൈ: കടം പരിഹരിക്കുന്നതിനുള്ള പ്രക്രിയയിലൂടെ എതിരാളികളായ ഇമാജികാവേൾഡ് എന്റർടൈൻമെന്റ് ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികളും നിയന്ത്രണവും ഏറ്റെടുത്തതായി അറിയിച്ച്‌ അമ്യൂസ്‌മെന്റ് പാർക്ക് ബിസിനസിൽ മുൻനിര സാന്നിധ്യമുള്ള മഹാരാഷ്ട്ര ആസ്ഥാനമായുള്ള മൽപാനി ഗ്രൂപ്പ്. ആർ‌ബി‌ഐയുടെ പ്രുഡൻഷ്യൽ ഫ്രെയിംവർക്ക് ഫോർ റെസല്യൂഷൻ ഓഫ് സ്ട്രെസ്ഡ് അസറ്റുകൾക്ക് അനുസൃതമായി എൻ‌സി‌എൽ‌ടിക്ക് പുറത്തുള്ള ഡെബ്റ് റെസലൂഷൻ പ്രക്രിയയിലൂടെയാണ് ഏറ്റെടുക്കൽ പൂർത്തിയാക്കിയതെന്ന് മൽപാനി ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു.  415 കോടി രൂപ വിലമതിക്കുന്ന ഇക്വിറ്റി ഷെയറുകളുടെ മുൻഗണനാ വിഹിതം വഴിയാണ് ഇമാജിക്കയുടെ 66.25 ശതമാനം ഓഹരികൾ എംപിജി സ്വന്തമാക്കിയത്.

ഈ ഇടപാടിനെ തുടർന്ന് എംപിജിയിലെ മൂന്ന് അംഗങ്ങളെ ഇമാജിക്കയുടെ ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുംബൈ-പൂനെ എക്‌സ്‌പ്രസ് ഹൈവേയിലെ തീം പാർക്ക്, വാട്ടർ പാർക്ക്, ഹോട്ടൽ എന്നിവ ഉൾപ്പെടുന്ന പ്രമുഖ അവധിക്കാല കേന്ദ്രം ഇമാജികാവേൾഡ് എന്റർടെയ്ൻമെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ്. 

X
Top