ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

കേരളത്തിൽ കൂടുതൽ ഓഫീസുകൾ തുറന്ന് പ്രമുഖ കമ്പനികൾ

കൊച്ചി: കേരളത്തിലേക്ക് കൂടുതൽ കമ്പനികളുടെ കടന്നുവരവ്. ലോകോത്തര പ്രൊഫഷണൽ സർവീസ് സേവന ദാതാക്കളായ പിയേറിയൻ സർവീസസ് കൊച്ചിയിൽ വീണ്ടും ഓഫീസ് തുടങ്ങി.

ഒരു മാസത്തിനിടെ രണ്ടാമത്തെ ഓഫീസാണ് കൊച്ചിയിൽ ആരംഭിച്ചത്. കേരളത്തിന് ഡിമാൻഡ് കൂടുകയാണെന്ന് പിയേറിയൻ സർവീസസ് ഉദ്ഘാടനം ചെയ്ത ശേഷം വ്യവസായ മന്ത്രി പി രാജീവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

കേരളത്തിൽ സംരംഭം തുടങ്ങിയാൽ പ്രശ്നമാകുമെന്നാണ് മുൻപ് എല്ലാവരും പറഞ്ഞിരുന്നതെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ഇപ്പോൾ കേരളത്തിന് ഡിമാൻഡ് കൂടുകയാണ്. പ്രമുഖ ഐടി കമ്പനിയായ ഐബിഎം കേരളത്തിൽ രണ്ട് സ്ഥാപനങ്ങൾ തുറന്നു.

ഐബിഎം ലോകത്ത് ആദ്യമായാണ് ഒരേയിടത്ത് രണ്ട് സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്യുന്നത്. എച്ച്എസിഎൽ ഒരു സ്ഥാപനം ഉദ്ഘാടനം ചെയ്തു. അടുത്തതിനായുള്ള വികസന ച‍‍ർച്ചകൾ നടക്കുകയാണ്.

ഇന്ത്യയിൽ തന്നെ ഏറ്റവും ഉയരം കൂടിയ ഐടി ടവറുകളിൽ ഒന്നാണ് ലുലു നി‍ർമിക്കുന്നത്. ആഴ്ചയിൽ ഒരു തവണ താൻ അവിടെ എത്തുന്നുണ്ട്. ഉദ്ഘാടനത്തിന് മുൻപേ ടവ‍ർ കമ്പനികളാൽ നിറഞ്ഞുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിലേക്ക് വരുന്ന ഒരു കമ്പനിയും തിരിച്ചുപോകരുതെന്നാണ് സംസ്ഥാന സർക്കാരിൻ്റെ നിലപാട്. സർക്കാരിനെ സമീപിക്കുന്നവർക്ക് സ്ഥലസൗകര്യം ഒരുക്കി നൽകുന്നുണ്ട്. കേരളത്തിലേക്ക് കടന്നുവരുന്ന കമ്പനികൾക്ക് ലോകോത്തര സൗകര്യം നൽകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒരു മാസത്തിനുള്ളിൽ രണ്ട് ഓഫീസുകൾ തുറന്ന് പിയേറിയൻ സർവീസസ്
ലോകോത്തര പ്രൊഫഷണൽ സർവീസ് സേവന ദാതാക്കളായ പിയേറിയൻ സർവീസസ് ഒരു മാസത്തിനിടെ കൊച്ചിയിൽ തുറന്നത് രണ്ട് ഓഫീസുകൾ.

ലോകത്തിലെ പ്രധാനപ്പെട്ട ഇ – കൊമേഴ്സ് സ്ഥാപനങ്ങളുടെ അക്കൗണ്ടിങ് സർവീസ്, ഡാറ്റാ അനാലിസ് തുടങ്ങിയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രധാനപ്പെട്ട കമ്പനിയാണ് പിയേറിയൻ. മികച്ച നിക്ഷേപസൗഹൃദ അന്തരീക്ഷവും വളരെ പെട്ടെന്ന് ലഭ്യമായ ടാലന്റും സർക്കാർ പിന്തുണയുമാണ് രണ്ട് ഓഫീസുകൾ തുറക്കാൻ കാരണമെന്ന് കമ്പനിയുടെ സ്ഥാപകർ പറഞ്ഞു.

സ്മാർട് സിറ്റിക്കകത്തുള്ള പ്രസ്റ്റീജ് ഐടി ടവറിലാണ് കമ്പനി പ്രവർത്തനമാരംഭിച്ചത്. നേരത്തെ അമേരിക്ക ആസ്ഥാനമായുള്ള ലോകോത്തര കമ്പനിയായ ബേക്ക‍ർ ടില്ലി (Baker Tilly) യുമായി ചേർന്നുള്ള സംയുക്ത സംരംഭമായിരുന്നു പിയേറിയൻ സ്ഥാപിച്ചിരുന്നത്.

കമ്പനിയുടെ പ്രവർത്തനം കേരളത്തിൽ തന്നെ വിപുലൂകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

X
Top