ഇന്ത്യയിൽ ഇത്തവണ ശമ്പള വർദ്ധനവ് ശരാശരി 9.1 ശതമാനംചൈനക്ക് മുന്നിൽ വാതിൽ തുറന്നിടാൻ കേന്ദ്രസർക്കാർ; കർശന നിക്ഷേപ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുംആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് അന്തിമാനുമതിഇന്ത്യൻ സോളാർ ഉത്പന്നങ്ങൾക്ക് 126 % തീരുവ ഏർപ്പെടുത്തി യുഎസ്ഇന്ത്യയുടെ ജിഡിപി 10.5 ശതമാനം കടക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

മഹീന്ദ്രയുടെ മൊത്തവില്‍പ്പനയില്‍ 14 ശതമാനം വര്‍ധന

മുംബൈ: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ മൊത്തം വാഹന വില്‍പ്പന ജൂണില്‍ 14 ശതമാനം വര്‍ധിച്ച് 78,969 യൂണിറ്റായി. പാസഞ്ചര്‍ വാഹന വിഭാഗത്തില്‍, കഴിഞ്ഞ മാസം ആഭ്യന്തര വിപണിയില്‍ യൂട്ടിലിറ്റി വാഹന വില്‍പ്പന 18 ശതമാനം ഉയര്‍ന്ന് 47,306 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 40,022 യൂണിറ്റായിരുന്നു.

18 ശതമാനം വര്‍ധനവാണ് ഈ വിഭാഗത്തില്‍ കമ്പനി രേഖപ്പെടുത്തിയത്. ആഭ്യന്തര മുച്ചക്ര വാഹന വില്‍പ്പന 8,454 യൂണിറ്റായി, കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇത് 6,180 യൂണിറ്റായിരുന്നുവെന്ന് എം ആന്‍ഡ് എം പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ മാസം മൊത്തം കയറ്റുമതി ഒരു ശതമാനം വര്‍ധിച്ച് 2,634 യൂണിറ്റായി.

‘ഈ പാദം ഞങ്ങള്‍ക്ക് വളരെ പോസിറ്റീവ് ആയിരുന്നു.എസ്യുവികള്‍ക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന പാദമാണിത്,’ മഹീന്ദ്ര & മഹീന്ദ്ര (എം & എം) ഓട്ടോമോട്ടീവ് ഡിവിഷന്‍ സിഇഒ നളിനികാന്ത് ഗൊല്ലഗുണ്ട പറഞ്ഞു.

കമ്പനിയുടെ മൊത്തം ട്രാക്ടര്‍ വില്‍പ്പന ജൂണില്‍ 13 ശതമാനം ഉയര്‍ന്ന് 53,392 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇത് 47,319 യൂണിറ്റായിരുന്നു. ആഭ്യന്തര വിപണിയില്‍ ട്രാക്ടര്‍ വില്‍പ്പന കഴിഞ്ഞ മാസം 13 ശതമാനം വര്‍ധിച്ച് 51,769 യൂണിറ്റായി.

X
Top