എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾകൊച്ചി മെട്രോയുടെ വായ്പയ്ക്ക് സര്‍ക്കാർ അനുമതി വൈകുന്നുഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍

മഹീന്ദ്രയുടെ മൊത്ത വില്‍പ്പനയില്‍ 17 ശതമാനം കുതിപ്പ്

മെയ് മാസത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ മൊത്തം വില്‍പ്പന മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം വര്‍ധിച്ചു. 84,110 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍, ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ചത് 52,431 വാഹനങ്ങളാണ്.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഇത് 43,218 യൂണിറ്റായിരുന്നു, ഇത് 21 ശതമാനം വളര്‍ച്ചയാണ്. കമ്പനിയുടെ ട്രാക്റ്റര്‍ വില്‍പ്പനയിലും കുതിപ്പ് രേഖപ്പെടുത്തി.2024 മെയ് മാസത്തില്‍ ഇത് 35,237 യൂണിറ്റായിരുന്നുവെങ്കില്‍ കഴിഞ്ഞ മാസം ആഭ്യന്തര വിപണിയില്‍ ട്രാക്ടര്‍ വില്‍പ്പന 38,914 യൂണിറ്റായി ഉയര്‍ന്നു.

2024 മെയ് മാസത്തില്‍ ഇത് 35,237 യൂണിറ്റായിരുന്നുവെങ്കില്‍ കഴിഞ്ഞ മാസം വില്‍പ്പന 38,914 യൂണിറ്റായി ഉയര്‍ന്നു. ട്രാക്റ്ററിന്റെ മൊത്തവില്‍പ്പനയിലും വര്‍ധനവുണ്ടായി. കഴിഞ്ഞ മാസത്തെ വില്‍പ്പന 40,643 യൂണിറ്റായിരുന്നു.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 37,109 യൂണിറ്റായിരുന്നു. സാധാരണയേക്കാള്‍ കൂടുതലായ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ നേരത്തെ എത്തുന്നത് ഖാരിഫ് വിതയ്ക്കലിന് നല്ല സൂചന നല്‍കുമെന്ന് എം & എം ഫാം എക്യുപ്മെന്റ് ബിസിനസ് പ്രസിഡന്റ് വീജയ് നക്ര പറഞ്ഞു.

നെല്ലിനും മറ്റ് ഖാരിഫ് വിളകള്‍ക്കും എംഎസ്പി വര്‍ദ്ധിപ്പിച്ചത് കര്‍ഷകരില്‍ പോസിറ്റീവ് വികാരങ്ങള്‍ സൃഷ്ടിക്കും. മെച്ചപ്പെട്ട ജലസംഭരണ നില, റെക്കോര്‍ഡ് ഭക്ഷ്യധാന്യ ഉല്‍പാദനം സംബന്ധിച്ച സര്‍ക്കാര്‍ പ്രഖ്യാപനം, വിവിധ പദ്ധതികള്‍ അവതരിപ്പിക്കല്‍ എന്നിവ കര്‍ഷകരെ കൂടുതല്‍ ഉല്‍പ്പാദനക്ഷമത കൈവരിക്കാന്‍ സഹായിക്കും, ഇത് ട്രാക്ടര്‍ ആവശ്യകതയ്ക്ക് ശുഭസൂചന നല്‍കും, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

X
Top