ചബഹാര്‍ തുറമുഖ പ്രവര്‍ത്തനങ്ങള്‍: ഇന്ത്യയ്ക്ക് ആറ് മാസത്തെ ഉപരോധ ഇളവ്നവീകരണ, സ്വാശ്രയത്വ ലക്ഷ്യങ്ങള്‍ ഉന്നം വച്ച്ഒരു ലക്ഷം കോടി രൂപയുടെ ഡീപ്പ്‌ടെക്ക് പദ്ധതിഐടി മേഖലയിൽ അഞ്ച് ലക്ഷം തൊഴിൽ സൃഷ്ടിക്കാൻ സർക്കാർപ്രീമിയം കോ-വർക്കിംഗ് സ്‌പേസുമായി ഇൻഫോപാർക്ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ഉടനെയെന്ന് ട്രംപ്

പുതിയ ഇലക്‌ട്രിക് എസ് യു വികളുമായി മഹീന്ദ്ര

കൊച്ചി: നവംബർ 26ന് ചെന്നൈയില്‍ നടക്കുന്ന വേള്‍ഡ് പ്രീമിയറില്‍ ഇലക്‌ട്രിക് വാഹനങ്ങളായ ഇംഗ്ലോ ആർക്കിടെക്ചറിലുള്ള എക്‌സ്.ഇ.വി., ബി.ഇ എന്നീ രണ്ട് എസ്.യു.വി ബ്രാൻഡുകള്‍ മഹീന്ദ്ര അവതരിപ്പിക്കും.

രണ്ട് ബ്രാൻഡുകളും എക്‌സ്. ഇ.വി 9ഇ., ബി.ഇ 6 ഇ എന്നീ പേരുകളില്‍ അവയുടെ ആദ്യ മുൻനിര ഉത്പന്നങ്ങളും പുറത്തിറക്കും.

ആഗോളനിലവാരത്തില്‍ രൂപകല്‍പ്പന ചെയ്ത ഗ്രൗണ്ട് അപ്പ് ഇംഗ്ലോ ആർക്കിടെക്ചർ പുതുമകള്‍ ഉള്‍ക്കൊള്ളുന്നതാണ്. മുൻനിര സുരക്ഷാ മാനദണ്ഡങ്ങള്‍ മുതല്‍ മികച്ച പ്രകടനവും ആകർഷകമായ ശ്രേണിയും കാര്യക്ഷമതയും ഉറപ്പാക്കുന്നവയാണ്. മള്‍ട്ടിസെൻസറി ഡ്രൈവിംഗ് അനുഭവം നല്‍കുന്നതിനായാണ് ഇംഗ്ലോ രൂപകല്പന ചെയ്തിരിക്കുന്നത്.

എക്‌സ് ഇ.വി. 9ഇ ആഢംബരത്തെ പുനർനിർവചിക്കുന്നു. ബി.ഇ 6ഇ ശക്തമായ പ്രകടനം ഉറപ്പ് നല്‍കുമെന്ന് കമ്ബനി അറിയിച്ചു.

X
Top