ഇന്ത്യയുടെ ഫോറെക്‌സ് റിസര്‍വില്‍ 4.74 ബില്യണ്‍ ഡോളര്‍ വര്‍ധനബംഗ്ലാദേശിലേയ്ക്കുള്ള കയറ്റുമതി, ഇന്ത്യയില്‍ അരി വില ഉയര്‍ന്നുദീപാവലി സമ്മാനം: ചെറു കാറുകളുടെയും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെയും ജിഎസ്ടി കുറയുംസാധ്യതകൾ തുറന്ന് മൈസ് ഉച്ചകോടിതിരുവനന്തപുരത്തെ അടുത്ത ഐടി ഡെസ്റ്റിനേഷനാകാന്‍ ടെക്നോപാര്‍ക്ക് ഫേസ്-4

350 ഏക്ക‍ർ കൂടി ഏറ്റെടുത്ത് പ്ലാന്‍റ് വികസിപ്പിക്കാൻ മഹീന്ദ്ര

ന്ത്യയുടെ സ്വന്തം ജനപ്രിയ എസ്‍യുവി ബ്രാൻഡായാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. കമ്പനിയുടെ വാഹനങ്ങൾക്ക് വൻ ഡിമാൻഡാണ് വിപണിയിൽ. വർദ്ധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനായി ഇപ്പോൾ മഹാരാഷ്ട്രയിലെ ഇഗത്പുരി പ്ലാന്‍റ് വികസിപ്പിക്കാൻ ശ്രമിക്കുകയാണ് മഹീന്ദ്ര എന്നാണ് പുതിയ റിപ്പോർട്ടുകൾ.

ഇഗത്പുരിയിൽ 350 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കുന്നതിന് മഹാരാഷ്ട്ര സർക്കാരിന് താൽപ്പര്യപത്രം സമർപ്പിച്ചതായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര അടുത്തിടെ വെളിപ്പെടുത്തി. മഹീന്ദ്രയ്ക്ക് ഇതിനകം നാസിക്കിലും ഇഗത്പുരിയിലും നിർമ്മാണ പ്ലാന്‍റുകൾ ഉണ്ട്.

ഇഗത്പുരിയിൽ 350 ഏക്കർ വിസ്‍തൃതിയുള്ള പുതിയ ഭൂമിക്ക് കമ്പനി താൽപ്പര്യപത്രം സമർപ്പിച്ചിട്ടുണ്ടെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ (ഓട്ടോ ആൻഡ് അഗ്രികൾച്ചർ) രാജേഷ് ജെജുരിക്കർ പറഞ്ഞതായി പി‌ടി‌ഐ റിപ്പോർട്ട് ചെയ്യുന്നു.

ഒരു വിതരണ പാർക്ക് സ്ഥാപിക്കൽ ഉൾപ്പെടെ ഒന്നിലധികം കാര്യങ്ങൾക്ക് ഈ ഭൂമി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാസിക്കിലെയും ഇഗത്പുരിയിലെയും പ്ലാന്‍റുകൾക്ക് സമീപത്തായി ഒരു ഫീഡർ സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റെടുക്കൽ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും തുടർന്ന് ഭൂമി വാങ്ങലിന് അംഗീകാരം നൽകുമെന്നും ജെജൂരിക്കർ വ്യക്തമാക്കി.

ഈ വർഷം ചക്കൻ പ്ലാന്റിന്റെ ഉൽപാദന ശേഷി ഏകദേശം 2.4 ലക്ഷം യൂണിറ്റായി വർദ്ധിപ്പിക്കാൻ മഹീന്ദ്ര പദ്ധതിയിടുന്നതായും റിപ്പോ‍ർട്ടുകൾ ഉണ്ട്. ഇത് പ്ലാന്റിലെ കമ്പനിയുടെ മൊത്തത്തിലുള്ള ഉൽപാദന ശേഷി പ്രതിവർഷം 7.5-7.6 ലക്ഷമായി ഉയർത്തും.

ഈ വർഷം ആദ്യഘട്ടത്തിൽ ചക്കൻ ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റിന്റെ ഉൽപാദന ശേഷി ഏകദേശം 2.4 ലക്ഷം യൂണിറ്റായി ഉയർത്താൻ കമ്പനി പദ്ധതിയിടുന്നതായി മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് ഡിവിഷൻ സിഇഒ നളിനികാന്ത് ഗൊല്ലഗുണ്ട പറഞ്ഞു.

പുതിയൊരു ഗ്രീൻഫീൽഡ് സൗകര്യം സ്ഥാപിക്കാനും മഹീന്ദ്ര ആലോചിക്കുന്നുണ്ട്. 2025-27 സാമ്പത്തിക വർഷത്തിൽ തങ്ങളുടെ 27,000 കോടിയിലധികം നിക്ഷേപിക്കാനും മഹീന്ദ്ര ആൻഡ് മഹീന്ദ്ര പദ്ധതിയിടുന്നതായി റിപ്പോർ‍ട്ടുകൾ പറയുന്നു.

അതേസമയം യൂട്ടിലിറ്റി വെഹിക്കിൾ വിഭാഗത്തിൽ ആധിപത്യം സ്ഥാപിക്കുകയും വാഹനനിര കൂടുതൽ വികസിപ്പിക്കാൻ ഒരുങ്ങുകയുമാണ് മഹീന്ദ്ര. 2027 മുതൽ പുറത്തിറങ്ങുന്ന മോഡലുകളുടെ പ്രിവ്യൂ കാണിക്കുന്ന വിഷൻ കൺസെപ്റ്റുകളും കമ്പനി പങ്കിട്ടു.

കൂടാതെ സബ് കോംപാക്റ്റ്, കോംപാക്റ്റ് സെഗ്‌മെന്റുകളിൽ മത്സരിക്കുകയും ചെയ്യും. എൻയു പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഭാവിയിലെ ഐസിഇ, ഇലക്ട്രിക് എസ്‌യുവികൾ എന്നിവ പ്രദർശിപ്പിക്കുന്ന വിഷൻ എസ്, വിഷൻ എക്സ്, വിഷൻ ടി, വിഷൻ എസ്‌എക്സ്‌ടി കൺസെപ്റ്റുകൾ കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ കമ്പനി പ്രദർശിപ്പിച്ചിരുന്നു.

പുതിയ മഹീന്ദ്ര വിഷൻ ആശയങ്ങൾ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വിപണികൾ ഉൾപ്പെടെ ആഗോള ഉൽപ്പന്നങ്ങളായി വികസിപ്പിക്കും.

X
Top