ഓഹരി വില്‍പ്പനയില്‍ ഖജനാവ് നിറച്ച്‌ കേന്ദ്രസർക്കാർറെക്കാഡ് ഉയരത്തിൽ വിദേശ നാണയ ശേഖരംആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ധനമന്ത്രി നിർമല സീതാരാമൻകുടുംബ ബജറ്റിന് തിരിച്ചടിയായി സവാള വില കുതിച്ചുയരുന്നു; കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണ് കാര്യമെന്ന് കേന്ദ്ര സർക്കാർസ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നു

അറ്റാദായം 51% ഉയര്‍ത്തി മഹീന്ദ്ര ആന്റ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ്

ന്യൂഡല്‍ഹി: മഹീന്ദ്ര ആന്റ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 362.22 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 51.01 ശതമാനം അധികം.

വരുമാനം 25 ശതമാനമുയര്‍ന്ന് 3637 കോടി രൂപയായപ്പോള്‍ അറ്റ പലിശ വരുമാനം 7 ശതമാനമുയര്‍ന്ന് 1675 കോടി രൂപയിലെത്തി. 6.8 ശതമാനമാണ് അറ്റ പലിശ മാര്‍ജിന്‍. വായ്പാ ബുക്ക് തുടര്‍ച്ചയായി 4.8 ശതമാനം വര്‍ധിച്ച് 86732 കോടി രൂപയുടേതായി.

വായ്പ വിതരണത്തിലെ മെച്ചപ്പെടലാണ് ഇത് കാണിക്കുന്നത്. മഹീന്ദ്ര വാഹന, ട്രാക്ടര്‍ സെഗ്മന്റില്‍ നേതൃസ്ഥാനം തങ്ങള്‍ക്കാണെന്ന് കമ്പനി പറയുന്നു.  കളക്ഷന്‍ എഫിഷ്യന്‍സ് 94 ശതമാനമാണ്.

മുന്‍വര്‍ഷത്തെതിന് തുല്യം.

X
Top