അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

ലോകത്തെ മികച്ച 25 വാഹന നിര്‍മ്മാതാക്കളുടെ പട്ടികയില്‍ ഇടം പിടിച്ച് മഹീന്ദ്ര ആന്റ് മഹീന്ദ്ര

ന്യൂഡല്‍ഹി: ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലോകത്തിലെ മികച്ച 25 ഓട്ടോമൊബൈല്‍ കമ്പനികളുടെ പട്ടികയില്‍ ഇടം നേടി. 2023 സാമ്പത്തികവര്‍ഷത്തില്‍ 10,282 കോടി രൂപയുടെ വാര്‍ഷിക ലാഭം നേടിയതോടെയാണിത്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന ലാഭമാണിതെന്ന് കമ്പനി അറിയിച്ചിരുന്നു.

ടാറ്റ മോട്ടോഴ്‌സ് നേരത്തെ പട്ടികയിലുണ്ട്. ബ്ലൂംബെര്‍ഗ് ഡാറ്റ അനുസരിച്ച് യമഹ മോട്ടോര്‍ കമ്പനിയും മിത്സുബിഷി മോട്ടോര്‍സ് കോര്‍പ്പറേഷനും ഇടയില്‍ 22-ാം സ്ഥാനത്താണ് പട്ടികയില്‍ മഹീന്ദ്ര. മികച്ച ആഗോള വാഹന നിര്‍മ്മാതാക്കളുടെ പട്ടികയില്‍ ജപ്പാനാണ് ആധിപത്യം പുലര്‍ത്തുന്നത്.

രാജ്യത്ത് നിന്നുള്ള ആറ് വാഹന നിര്‍മ്മാതാക്കള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. നാല് കമ്പനികളുമായി ചൈനയും ജര്‍മ്മനിയുമാണ് തൊട്ടുപിന്നില്‍. രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്റ് മഹീന്ദ്ര വെള്ളിയാഴ്ചയാണ് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചത്.

2,637 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ ഏകീകൃത അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 18 അധികം.
വരുമാനം 25 ശതമാനം ഉയര്‍ന്ന് 32,366 കോടി രൂപയായി.

2023 സാമ്പത്തികവര്‍ഷത്തില്‍ 10282 കോടി രൂപയുടെ റെക്കോര്‍ഡ് അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയത്. ഓട്ടോമോട്ടീവിലെ വിജയകരമായ മെഗാ ലോഞ്ചുകള്‍, ഫാം എക്യുപ്മെന്റിലെ സ്ഥിരമായ വളര്‍ച്ച, സാമ്പത്തിക സേവനങ്ങളിലെ ശക്തമായ പ്രവര്‍ത്തന പ്രകടനം, ധനസമ്പാദനം/പങ്കാളിത്തം എന്നീ ഘടകങ്ങളാണ് നേട്ടങ്ങള്‍ക്ക് കാരണമായത്.

X
Top