ആഗോള ചിപ്പ് നിർമ്മാണ ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ സ്വപ്നത്തിന് 1.27 ലക്ഷം കോടിയുടെ പദ്ധതിയുമായി കേന്ദ്രംഇന്ത്യയുടെ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; 2 ലക്ഷം കോടിക്ക് തൊട്ടരികിൽ ജിഎസ്ടിരാജ്യത്ത് വാണിജ്യ സിലിണ്ടർ വില കൂട്ടിസമ്പദ്ഘടനയുടെ വളർച്ചയിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; സ്വർണം വാങ്ങുന്നത് നിയന്ത്രിക്കണമെന്നും വിവാഹം വിദേശത്ത് നടത്തരുതെന്നും ആഹ്വാനംഇന്ത്യയിലേക്കുള്ള പഴം, പച്ചക്കറി ഇറക്കുമതിയിൽ വൻ വർധന; അമേരിക്ക മുന്നിൽ, ചൈനയുടെ വിഹിതം കുറഞ്ഞു

മഹീന്ദ്ര ലോഡ്കിങ് ഒപ്റ്റിമോ എല്‍സിവി ബിഎസ്6 നിര അവതരിപ്പിച്ചു

കോട്ടയം: മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മ്രഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിഷന്‍ (എംടിബി) ജനപ്രിയ എല്‍സിവി ട്രക്ക് ശ്രേണിയായ ലോഡ്കിങ് ഒപ്റ്റിമോ എല്‍സിവിയുടെ ബിഎസ്6 പതിപ്പ് അവതരിപ്പിച്ചു. ഏറ്റവും ഉയര്‍ന്ന മൈലേജും അല്ലെങ്കില്‍ ട്രക്ക് ബാക്ക് ഗ്യാരണ്ടിയും നല്‍കുന്ന പുതിയ വാഹനം ഇടുങ്ങിയ റോഡുകള്‍ക്കും തിരക്കേറിയ ട്രാഫിക്ക് സാഹചര്യങ്ങള്‍ക്കുമായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.
ഉപഭോക്താക്കളുടെ വ്യത്യസ്തമായ ബിസിനസ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള വിശാലമായ ഓപ്ഷനുകള്‍ ലഭ്യമാക്കുക എന്നതാണ്  മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിഷന്‍ ലക്ഷ്യമിടുന്നത്. അടുത്തിടെ പുറത്തിറക്കിയ ഫ്യൂരിയോ 7 ആധുനിക ശ്രേണിയിലുള്ള എല്‍സിവി ഇന്ത്യയെ മുഴുവന്‍ സാഹചര്യങ്ങളെ ലക്ഷ്യം വച്ചുള്ളതാണെങ്കിലും, ഇടുങ്ങിയ റോഡ് സാഹചര്യങ്ങളുള്ള വിപണികളിലെ എല്‍സിവി ഉപഭോക്താക്കളുടെ അവസാന മൈല്‍ ഡെലിവറി ആവശ്യകതകള്‍ ലോഡ്കിങ് ഒപ്റ്റിമോ പ്രത്യേകം നിറവേറ്റുന്നുവെന്ന് ജലജ് ഗുപ്ത കൂട്ടിച്ചേര്‍ത്തു.

പുതിയ ലോഡ്കിങ് ഒപ്റ്റിമോ ബിഎസ്6 ശ്രേണിയില്‍ എംഡിഐ എഞ്ചിന്‍, ബോഷ് ആഫ്റ്റര്‍ ട്രീറ്റ്മെന്റ് സിസ്റ്റം, മൈല്‍ഡ് ഇജിആര്‍ എന്നിവ ഉള്‍പ്പെടുന്നു, ഇത് കുറഞ്ഞ ആഡ്ബ്ലൂ ഉപഭോഗത്തിലേക്കും മറ്റ് സാങ്കേതിക മുന്നേറ്റങ്ങളിലേക്കും നയിക്കുന്നു, കൂടാതെ അത്യാധുനിക ഐമാക്‌സ ടെലിമാറ്റിക്സ് സൊല്യൂഷനും ചേര്‍ന്ന് ഉയര്‍ന്ന മൈലേജ് ഉറപ്പ് നല്‍കുന്നു. ട്രാന്‍സ്പോര്‍ട്ടേഷന്റെ 60 ശതമാനത്തില്‍ കൂടുതല്‍ ഇന്ധനമാണ് പ്രധാന ഘടകം എന്ന കാര്യം കണക്കിലെടുക്കുമ്പോള്‍  മഹീന്ദ്ര ബിഎസ് 6 ട്രക്ക് ശ്രേണിയുടെ ഭാഗമാ ലോഡ്കിങ് ഒപ്റ്റിമോ എല്‍സിവി ഉപഭോക്താവിന്റെ ബിസിനസ്സ് വര്‍ദ്ധിപ്പിക്കുകയും, ഉയര്‍ന്ന വളര്‍ച്ച നല്‍കുകയും ചെയ്യും.

X
Top