സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

പ്രവർത്തനം വിപുലീകരിച്ച് മാക്രോടെക് ഡെവലപ്പേഴ്‌സ്

ബാംഗ്ലൂർ: റിയാലിറ്റി പ്രമുഖരായ മാക്രോടെക് ഡെവലപ്പേഴ്‌സ് ലിമിറ്റഡ് വ്യാഴാഴ്ച ബെംഗളൂരു വിപണിയിലേക്കുള്ള പ്രവേശനം പ്രഖ്യാപിക്കുകയും 1,200 കോടി രൂപയുടെ വിൽപ്പന ബുക്കിംഗ് മൂല്യമുള്ള ആദ്യത്തെ ഭവന പദ്ധതി വികസിപ്പിക്കുന്നതിനായി ഒരു സംയുക്ത സംരംഭം രൂപീകരിക്കുകയും ചെയ്തു. ബെംഗളൂരു വിപണിയിൽ പ്രവേശിക്കുന്നതിനായി ജി കോർപ് ഹോംസിന്റെ 100 ശതമാനം ഓഹരികൾ ഏറ്റെടുക്കുമെന്ന് മാക്രോടെക് ഡെവലപ്പേഴ്‌സ് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചിരുന്നു. ലോധ ബ്രാൻഡിന് കീഴിൽ തങ്ങളുടെ പ്രോപ്പർട്ടികൾ വിപണനം ചെയ്യുന്ന മാക്രോടെക് ഡെവലപ്പേഴ്സിന് മുംബൈ മെട്രോപൊളിറ്റൻ മേഖലയിലും പൂനെയിലും കാര്യമായ സാന്നിധ്യമുണ്ട്. ജി കോർപ് ഹോംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ 100 ശതമാനം ഇക്വിറ്റി ഷെയറുകൾ ഏറ്റെടുത്ത് ജെഡിഎ വഴിയാണ് കമ്പനിയുടെ ബെംഗളൂരുവിലെ ആദ്യ പ്രോജക്റ്റ് ഒപ്പുവെച്ചത് എന്ന് മാക്രോടെക് പറഞ്ഞു.

21 കോടി രൂപയ്ക്കാണ് ജി കോർപ് ഹോംസിനെ മാക്രോടെക് ഏറ്റെടുത്തിരിക്കുന്നത്. പ്രോപ്പർട്ടി കൺസൾട്ടന്റ് അനറോക്കാണ് ഈ നിർദിഷ്ട ഇടപാടിന് സൗകര്യമൊരുക്കിയത്. കമ്പനി പുതിയതായി വികസിപ്പിക്കുന്ന പദ്ധതിക്ക് ഏകദേശം 1,200 കോടി രൂപയുടെ ജിഡിവി (മൊത്തം വികസന മൂല്യം) സാധ്യതയും ഏകദേശം 1.3 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണവും ഉണ്ട്. അടുത്ത 6-12 മാസത്തിനുള്ളിൽ പദ്ധതിയുടെ സമാരംഭം പ്രതീക്ഷിക്കുന്നു.

ബംഗളൂരു വിപണിയിലേക്കുള്ള പ്രവേശനം സുസ്ഥിരവും അപകടസാധ്യത കുറഞ്ഞതുമായ വളർച്ചയുടെ ചാലകങ്ങളിലൊന്നായിരിക്കുമെന്ന് മാക്രോടെക് അറിയിച്ചു. മികച്ച ഡിമാൻഡ് സാധ്യതകളുടെയും പുതിയ ലോഞ്ചുകളുടെയും പിൻബലത്തിൽ മാക്രോടെക് ഡെവലപ്പേഴ്‌സ് ഈ സാമ്പത്തിക വർഷത്തിൽ വിൽപ്പന ബുക്കിംഗിൽ 27 ശതമാനം വളർച്ച ലക്ഷ്യമിടുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം അതിന്റെ വിൽപ്പന ബുക്കിംഗ് 9,000 കോടി രൂപയായിരുന്നു.

X
Top