ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

ഒന്നാം പാദത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മാക്രോടെക് ഡെവലപ്പേഴ്‌സ്

ബാംഗ്ലൂർ: 2022 ജൂണിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ ഇന്ത്യൻ ഓപ്പറേഷൻസ് വില്പന 194 ശതമാനം വർധനവോടെ 2,814 കോടി രൂപയായതായി മാക്രോടെക് ഡെവലപ്പേഴ്‌സ് അറിയിച്ചു. ഇത് ആദ്യ പാദത്തിലെ തങ്ങളുടെ എക്കാലത്തെയും മികച്ച പ്രകടനമാണെന്ന് കമ്പനി വിശേഷിപ്പിച്ചു. ഈ ത്രൈമാസത്തിലെ കമ്പനിയുടെ കളക്ഷൻ 53 ശതമാനം ഉയർന്ന് 2,616 കോടി രൂപയായി. കൂടാതെ ഈ പാദത്തിൽ ഇന്ത്യൻ ബിസിനസ്സിനുള്ള അറ്റ ​​കടം 450 കോടി രൂപ കുറച്ച് 8,858 കോടിയായി കുറയ്ക്കാൻ കഴിഞ്ഞുവെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. ഡെവലപ്പർ സെഗ്‌മെന്റുകളിലുടനീളം നല്ല ഡിമാൻഡ് കാണുന്നത് തുടരുന്നതായി കമ്പനി അറിയിച്ചു.

പ്രസ്തുത പാദത്തിൽ മുംബൈ മെട്രോപൊളിറ്റൻ റീജിയൻ (എംഎംആർ), പൂനെ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ 6,200 കോടി രൂപയുടെ മൊത്ത വികസന മൂല്യമുള്ള (ജിഡിവി) 5.1 മില്യൺ ചതുരശ്ര അടിയുടെ 3 പുതിയ ജെഡിഎ പദ്ധതികൾ കമ്പനി നടപ്പിലാക്കി. ഇന്ത്യയിലെ ഒന്നിലധികം നഗരങ്ങളിൽ ഗ്രീൻ-ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ആസ്തികൾ വികസിപ്പിക്കുന്നതിനായി കമ്പനി ബെയിൻ ക്യാപിറ്റൽ, എൽവാൻഹോ കേംബ്രിഡ്ജ് എന്നിവയുമായുള്ള പങ്കാളിത്തം ഔപചാരികമാക്കിയിട്ടുണ്ട്. വാണിജ്യ, വ്യാവസായിക സ്വത്തുക്കൾ സ്വന്തമാക്കി വികസിപ്പിക്കുന്ന ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയാണ്  മാക്രോടെക് ഡെവലപ്പേഴ്‌സ് ലിമിറ്റഡ്. ഇത്  ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു. 

X
Top