കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

അഭിനവ റൈസലിന്റെ ഓഹരികൾ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച് എം എം ഫോർജിംഗ്സ്

മുംബൈ: അഭിനവ റൈസലിന്റെ ഓഹരികൾ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച് എം എം ഫോർജിംഗ്സ്. അഭിനവ റൈസലിന്റെ ഇഷ്യൂ ചെയ്ത ഓഹരി മൂലധനത്തിന്റെ 88 ശതമാനം ഏറ്റെടുക്കാൻ കമ്പനിയുമായി ഷെയർ സബ്‌സ്‌ക്രിപ്‌ഷനും ഷെയർഹോൾഡേഴ്‌സ് എഗ്രിമെന്റും (എസ്എസ്എച്ച്എ) ഒപ്പുവെച്ചതായി എം എം ഫോർജിംഗ്സ് അറിയിച്ചു.

ഓഹരി ഏറ്റെടുക്കൽ പ്രഖ്യാപനത്തിന് പിന്നാലെ എം എം ഫോർജിംഗ്സിന്റെ (എംഎംഎഫ്) ഓഹരികൾ 5.99 ശതമാനത്തിന്റെ മികച്ച നേട്ടത്തോടെ 978 രൂപയിലെത്തി. ഇവി പവർട്രെയിൻ ഘടകങ്ങൾ നിർമ്മിക്കുന്നതിനായി ഒരു സ്റ്റാർട്ടപ്പിൽ നിക്ഷേപിക്കുകയാണെന്ന് കമ്പനി അറിയിച്ചു. ഏറ്റെടുക്കൽ പൂർത്തിയാക്കുന്നതിനുള്ള സൂചനാ കാലയളവ് 2022 സെപ്റ്റംബർ 30 ആണെന്ന് കമ്പനി കൂട്ടിച്ചേർത്തു.

ഏറ്റെടുക്കലിനുശേഷം അഭിനവ റൈസലിന്റെ 88 ശതമാനം വരുന്ന 26,40,000 ഇക്വിറ്റി ഓഹരികൾ എംഎംഎഫ് കൈവശം വെക്കും. കൂടാതെ ഈ ഓഹരികൾ അഭിനവ റൈസലിന്റെ നിലവിലുള്ള പെയ്ഡ് അപ്പ് ഇക്വിറ്റി ഷെയർ ക്യാപിറ്റലിന് പുറമേയുള്ള ഒരു പുതിയ ഇഷ്യൂ ആയിരിക്കും.

ഇലക്ട്രിക് പവർ ട്രെയിൻ/ഡ്രൈവ്‌ട്രെയിൻ സിസ്റ്റങ്ങൾ, ഇലക്ട്രിക് മോട്ടോറുകൾ, മോട്ടോർ കൺട്രോളറുകൾ/ഡ്രൈവുകൾ, ഗിയർബോക്‌സുകൾ, എഡിഎഎസ് സിസ്റ്റങ്ങൾ എന്നിവ ഉൾപ്പെടെയുള്ളവയുടെ ഗവേഷണം, വികസനം, നിർമ്മാണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സ്റ്റാർട്ടപ്പ് കമ്പനിയാണ് അഭിനവ റൈസൽ. അതേസമയം സ്റ്റീൽ ഫോർജിംഗുകളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് എംഎം ഫോർജിംഗ്സ്.

X
Top