ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

സൗദിയിൽ വമ്പൻ നിക്ഷേപ പദ്ധതിയുമായി ലുലു

സൗദിയിൽ പുതിയ നിക്ഷേപ പദ്ധതികളുമായി ലുലു. 1,000 തൊഴിൽ അവസരങ്ങൾ പുതിയതായി സൃഷ്ടിക്കുമെന്ന് റിപ്പോർട്ടുകൾ. ലുലു ഗ്രൂപ്പ് മക്ക, മദീന നഗരങ്ങളിൽ രണ്ട് പുതിയ ഹൈപ്പർമാർക്കറ്റ് പ്രോജക്‌റ്റുകൾ തുടങ്ങും. ഇതിനി അന്തിമരൂപമായി. സൗദി അറേബ്യയിലെ റീട്ടെയിൽ സാന്നിധ്യം ശക്തമാക്കുകയാണ് ലക്ഷ്യം.

ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി മക്കയിൽ നടന്ന ചടങ്ങിൽ ആണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്.

ജബൽ ഒമർ ഡെവലപ്‌മെൻ്റ് കമ്പനിയുമായി സഹകരിച്ചു കൊണ്ടായിരിക്കും ആദ്യ പദ്ധതി. സൂഖ് അൽ ഖലീലിൽ ആണ് ഒരു ലുലു സ്റ്റോർ തുറക്കുന്നത്. മസ്ജിദ് അൽ ഹറാമിൽ നിന്ന് നടക്കാവുന്ന ദൂരത്തുള്ള സ്റ്റോർ 253,000 മീറ്റ‍ർ സ്ക്വയർ വിസ്തൃതിയുള്ള വലിയ പദ്ധതിയുടെ ഭാഗമായിരിക്കും.

2,161 മീറ്റർ സ്ക്വയർ വിസ്തൃതിയുള്ള മദീനയിലെ രണ്ടാമത്തെ സ്റ്റോർ അൽ മനാഖ അർബൻ പ്രോജക്ട് ഡെവലപ്‌മെൻ്റ് കമ്പനിയാണ് വികസിപ്പിക്കുന്നത്.

ജബൽ ഒമറിൻ്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ബദർ നാദിർഷാ, അൽ മനാഖ അർബൻ പ്രോജക്ട് ഡെവലപ്‌മെൻ്റ് കമ്പനി സിഇഒ വലീദ് അഹമ്മദ് അൽ അഹമ്മദി, ലുലു ഗ്രൂപ്പ് കെഎസ്എ (കിംഗ്ഡം ഓഫ് സൗദി അറേബ്യ) ഡയറക്ടർ ഷെഹിം മുഹമ്മദ് എന്നിവർ ചേർന്ന് പുതിയ കരാറിൽ ഒപ്പുവച്ചു.

പുതിയ തൊഴിൽ അവസരങ്ങൾ
മക്കയിലെയും മദീനയിലെയും വികസനത്തിന് സംഭാവന ചെയ്യുക എന്നത് ദീർഘകാലത്തെ സ്വപ്നമാണെന്നും, ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറഞ്ഞു. സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ലോകോത്തര ഷോപ്പിംഗ് അനുഭവങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയുമാണ് ലക്ഷ്യം.

പുതിയ പദ്ധതികളിലൂടെ 1,000 തൊഴിലവസരങ്ങൾ കൂടെ സൃഷ്ടിക്കപ്പെടും. സൗദി അറേബ്യയിൽ, ലുലു ഗ്രൂപ്പിൻ്റെ ഹൈപ്പർമാർക്കറ്റുകളിൽ 1,100 സ്ത്രീകൾ ഉൾപ്പെടെ 3,300 സൗദി പൗരന്മാർ ഇപ്പോൾ ജോലി ചെയ്യുന്നുണ്ട്.

X
Top