വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോരാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമില്ലെന്ന് എണ്ണക്കമ്പനികൾഇന്ത്യയുടെ പാചകവാതക ഇറക്കുമതി പകുതിയായിഇന്ത്യയുടെ ജിഡിപി നിരക്ക് കുറയുമെന്ന മുന്നറിയിപ്പുമായി ഗീത ഗോപിനാഥ്8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യ

1500 ശതമാനം ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് എല്‍ആന്റ്ടി ടെക്നോളജി സര്‍വീസസ്

ന്യൂഡല്‍ഹി: ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂലൈ 7 നിശ്ചയിച്ചിരിക്കയാണ് എല്‍ആന്റ്ടി ടെക്നോളജി സര്‍വീസസ്. 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 30 രൂപയാണ് ലാഭവിഹിതം.

നാലാംപാദത്തില്‍ കമ്പനി 309.6 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 18 ശതമാനം അധികം. വരുമാനം 19 ശതമാനം ഉയര്‍ന്ന് 1756.1 കോടി രൂപയായി.

എബിറ്റ 392.7 കോടി രൂപ. മൊത്തം വര്‍ഷത്തില്‍ 8013 കോടി രൂപയാണ് വരുമാനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 22 ശതമാനം അധികം.

ലാഭം 22 ശതമാനം വര്‍ദ്ധിച്ച് 1169 കോടി രൂപയിലെത്തി.പ്രമുഖ പൊതുമേഖല സ്ഥാപനമായ എല്‍ഐസിയ്ക്ക് കമ്പനിയില്‍ 4.53 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.

X
Top