അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കാൻ ഇന്ത്യമൂന്നാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവായി റഷ്യയുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്

ലൈഫ്‌ ഇന്‍ഷുറന്‍സ്‌ ഓഹരികളില്‍ കരകയറ്റം

മാര്‍ച്ച്‌ 13നു ശേഷം ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ഓഹരി വിലയില്‍ ഏഴ്‌ ശതമാനം മുതല്‍ 12 ശതമാനം വരെ മുന്നേറ്റമുണ്ടായി.

ഫെബ്രുവരി 28 വരെയുള്ള മൂന്ന്‌ മാസ കാലയളവില്‍ അഞ്ച്‌ ശതമാനം മുതല്‍ 21 ശതമാനം വരെ ഇടിവ്‌ നേരിട്ടതിനു ശേഷമാണ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ ഓഹരികള്‍ തിരികെ കയറിയത്‌.

മാര്‍ച്ച്‌ 13നു ശേഷം ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയത്‌ എസ്‌ബിഐ ലൈഫാണ്‌- 11.7 ശതമാനം. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മൂന്ന്‌ മാസ കാലയളവില്‍ ഈ ഓഹരി 5.6 ശതമാനം ഇടിവാണ്‌ നേരിട്ടിരുന്നത്‌.

ഫെബ്രുവരി 28 വരെയുള്ള മൂന്ന്‌ മാസ കാലയളവില്‍ ഏറ്റവും ശക്തമായ ഇടിവ്‌ നേരിട്ടിരുന്നത്‌ എല്‍ഐസി ആണ്‌- 21.1 ശതമാനം.

ഈ ഓഹരി മാര്‍ച്ച്‌ 13നു ശേഷം 6.3 ശതമാനം ഉയര്‍ന്നു. എച്ച്‌ഡിഎഫ്‌സി ലൈഫ്‌, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ എന്നീ ഓഹരികള്‍ യഥാക്രമം 7.4 ശതമാനവും 9.7 ശതമാനവും മുന്നേറ്റമാണ്‌ മാര്‍ച്ച്‌ 13നു ശേഷം നടത്തിയത്‌.

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മൂന്ന്‌ മാസ കാലയളവില്‍ എച്ച്‌ഡിഎഫ്‌സി ലൈഫ്‌ 19.2 ശതമാനം ഇടിവ്‌ നേരിട്ടപ്പോള്‍ ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ 2.8 ശതമാനം ഉയരുകയാണ്‌ ചെയ്‌തത്‌.

പ്രീമിയം ശേഖരണത്തില്‍ വളര്‍ച്ച കൈവരിച്ച ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ബിസിനസ്‌ മെച്ചപ്പെടുന്നതിന്റെ സൂചനയാണ്‌ ലഭിക്കുന്നത്‌. ഇത്‌ ഈ കമ്പനികളുടെ ഓഹരികളില്‍ തുടര്‍ന്നും പ്രതിഫലിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

X
Top