വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

ലൈഫ് ഇന്‍ഷുറന്‍സിനെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയേക്കും

ന്യൂഡൽഹി: സെപ്തംബര്‍ ഒന്‍പതിന് നടക്കാനിരിക്കുന്ന ജി.എസ്.ടി കൗണ്‍സിലില്‍ ലൈഫ് ഇന്‍ഷുറന്‍സ് മേഖലയെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കിയേക്കും.

നിലവില്‍ എല്ലാത്തരം ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും 18 ശതമാനം ജി.എസ്.ടി ബാധകമാണ്.

സര്‍ക്കാരുകള്‍ക്ക് പ്രതിവര്‍ഷം 200 കോടി രൂപയുടെ വരുമാനം ഒഴിവാക്കല്‍ തീരുമാനത്തിലൂടെ സംഭവിക്കും.

നിലവിലെ ജി.എസ്.ടി നിരക്ക് പോളിസി ഉടമകളുടെ പോളിസി ചെലവ് വര്‍ധിപ്പിക്കുന്നുവെന്ന പരാതി വ്യാപകമായിരുന്നു. ഉപയോക്താക്കളെ സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം ഗുണം ചെയ്യും. കമ്പനികള്‍ക്ക് കൂടുതല്‍ പോളിസികള്‍ വിറ്റഴിക്കാനും നികുതിയിളവിലൂടെ സാധിക്കും.

ലൈഫ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ ജി.എസ്.ടി പിന്‍വലിക്കണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ധനമന്ത്രി നിര്‍മല സീതാരാമനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ജി.എസ്.ടി ചുമത്തുന്നത് ‘ജീവിതത്തിന്റെ അനിശ്ചിതത്വങ്ങള്‍ക്ക്’ നികുതി ചുമത്തുന്നതിന് തുല്യമാണെന്ന് ധനമന്ത്രിക്ക് അയച്ച കത്തില്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു.

X
Top