അലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾഭരണപരിഷ്കാരത്തിന് ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീഎഞ്ചിനീയറിംഗ് സെൽവിഴിഞ്ഞം തുറമുഖം: കയറ്റുമതി-ഇറക്കുമതി ചരക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് കസ്റ്റംസ് അനുമതിഇന്ത്യയും ഇസ്രായേലും സ്വതന്ത്ര വ്യാപാര കരാറിലേക്ക്

എല്‍ഐസി അറ്റാദായത്തില്‍ കുതിപ്പ്

കൊച്ചി: ജൂലായ് മുതല്‍ സെപ്തംബർ വരെയുള്ള മൂന്ന് മാസക്കാലയളവില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ഇൻഷ്വറൻസ് കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ(എല്‍.ഐ.സി) അറ്റാദായം 31 ശതമാനം ഉയർന്ന് 10,098 കോടി രൂപയായി.

മുൻവർഷം ഇതേ കാലയളവില്‍ കമ്ബനിയു‌ടെ അറ്റാദായം 7,728 കോടി രൂപയായിരുന്നു. അതേസമയം എല്‍.ഐ.സിയുടെ അറ്റ ലാഭം ആദ്യ ത്രൈമാസത്തേക്കാള്‍ എട്ടു ശതമാനം കുറഞ്ഞു.

കമ്പനിയുടെ പ്രീമിയം വരുമാനം 5.5 ശതമാനം ഉയർന്ന് 1,26,930 കോടി രൂപയിലെത്തി. ആദ്യ വർഷ പ്രീമിയം മുൻവർഷത്തെ 11,245 കോടി രൂപയില്‍ നിന്ന് 10,884 കോടി രൂപയായി കുറഞ്ഞു. പുതുക്കല്‍ പ്രീമിയം 62,236 കോടി രൂപയില്‍ നിന്ന് 65,320 കോടി രൂപയായി.

ഏപ്രില്‍ മുതല്‍ സെപ്തംബർ വരെയുള്ള ആദ്യ അർദ്ധ വർഷത്തില്‍ എല്‍.ഐ.സിയുടെ അറ്റാദായം 16 ശതമാനം വർദ്ധനയോടെ 21,040 കോടി രൂപയിലെത്തി. മൊത്തം പ്രീമിയം വരുമാനം ഇക്കാലയളവില്‍ അഞ്ച് ശതമാനം ഉയർന്ന് 2,45,680 കോടി രൂപയിലെത്തി.

X
Top