ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

കാപ്രി ഗ്ലോബൽ ക്യാപിറ്റലിൽ 221 കോടി രൂപ നിക്ഷേപിച്ച് എൽഐസി

മുംബൈ: 221 കോടി രൂപയുടെ നിക്ഷേപത്തോടെ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ കാപ്രി ഗ്ലോബൽ ക്യാപിറ്റലിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം 5 ശതമാനത്തിൽ നിന്ന് 7 ശതമാനമായി വർദ്ധിപ്പിച്ചതായി അറിയിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ. കാപ്രി ഗ്ലോബൽ ക്യാപിറ്റലിലെ എൽഐസിയുടെ ഷെയർഹോൾഡിംഗ് 88,58,348 ഇക്വിറ്റി ഷെയറുകളിൽ നിന്ന് 1,24,00,000 ഇക്വിറ്റി ഷെയറുകളായി ഉയർന്നതായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി) റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. ഫെബ്രുവരി 21 മുതൽ ജൂൺ 10 വരെയുള്ള കാലയളവിൽ ഒരു ഓഹരിക്ക് ശരാശരി 624.61 രൂപ എന്ന നിരക്കിൽ ഓപ്പൺ മാർക്കറ്റ് പർച്ചേസിലൂടെയാണ് ഹോൾഡിംഗ് വർദ്ധിപ്പിച്ചതെന്ന് എൽഐസി അറിയിച്ചു.

കാപ്രി ഗ്ലോബലിന്റെ ഓഹരികൾ വാങ്ങുന്നതിനായി ലൈഫ് ഇൻഷുറർ നടത്തിയ ഏകദേശ നിക്ഷേപം 221.22 കോടി രൂപയുടേതാണ്. എംഎസ്എംഇ, കൺസ്ട്രക്ഷൻ ഫിനാൻസ്, താങ്ങാനാവുന്ന ഭവനം, പരോക്ഷ റീട്ടെയിൽ ലെൻഡിംഗ് സെഗ്‌മെന്റുകൾ എന്നിങ്ങനെ വിവിധ സെഗ്‌മെന്റുകളിൽ സാന്നിധ്യമുള്ള ഒരു എൻബിഎഫ്സിയാണ് കാപ്രി ഗ്ലോബൽ. ചൊവ്വാഴ്ച, എൽഐസിയുടെ ഓഹരികൾ ബിഎസ്ഇയിൽ 0.91 ശതമാനം ഉയർന്ന് 674.30 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം കാപ്രി ഗ്ലോബലിന്റെ ഓഹരി 0.37 ശതമാനം ഇടിഞ്ഞ് 691.95 രൂപയിലെത്തി.

X
Top