കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളംജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ ഉടൻ പ്രവര്‍ത്തനക്ഷമമായേക്കുംവയോജന പാർപ്പിട വിപണി വൻ വളർച്ചയിലേക്ക്റഷ്യൻ എണ്ണ വാങ്ങിയതിന്റെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രംഇന്ത്യ 18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ഡോ.റെഡ്ഡീസിൽ 1,556 കോടി രൂപ നിക്ഷേപിച്ച് എൽഐസി

മുംബൈ: കഴിഞ്ഞ സെപ്‌റ്റംബർ മുതൽ ഈ വർഷം ജൂൺ വരെയുള്ള കാലയളവിൽ 1,556 കോടി രൂപയുടെ നിക്ഷേപത്തോടെ ഓപ്പൺ മാർക്കറ്റ് സ്റ്റോക്ക് പർച്ചേസുകൾ വഴി ഫാർമ പ്രമുഖരായ ഡോ.റെഡ്ഡീസ് ലബോറട്ടറീസിലെ സ്ഥാപനത്തിന്റെ ഓഹരി പങ്കാളിത്തം 5 ശതമാനത്തിലേക്ക് ഉയർത്തിയതായി അറിയിച്ച് ഇൻഷുറൻസ് പ്രമുഖരായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ. ഇതോടെ ഡോ.റെഡ്ഡീസ് ലബോറട്ടറിസിലെ എൽഐസിയുടെ ഷെയർഹോൾഡിംഗ് 60,64,345 ൽ നിന്ന് 93,96,801 ഇക്വിറ്റി ഷെയറുകളായി അല്ലെങ്കിൽ കമ്പനിയുടെ പെയ്ഡ്-അപ്പ് മൂലധനത്തിന്റെ 3.644 ശതമാനത്തിൽ നിന്ന് 5.646 ശതമാനമായി വർദ്ധിച്ചതായി എൽഐസി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. 2021 സെപ്റ്റംബർ 3 മുതൽ 2022 ജൂൺ 15 വരെയുള്ള കാലയളവിൽ ഓപ്പൺ മാർക്കറ്റ് പർച്ചേസിലൂടെ ശരാശരി 4,670.46 രൂപയ്ക്ക് ഓഹരികൾ വാങ്ങിയതായി സ്ഥാപനം പറഞ്ഞു.

ഫാർമ കമ്പനിയുടെ 33.3 ലക്ഷത്തിലധികം ഓഹരികൾ വാങ്ങാൻ എൽഐസി 1,556.41 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ചേരുവകൾ (എപിഐകൾ), കസ്റ്റം ഫാർമസ്യൂട്ടിക്കൽ സർവീസസ് (സിപിഎസ്), ജനറിക്സ്, ബയോസിമിലറുകൾ, ഡിഫറൻഷ്യേറ്റഡ് ഫോർമുലേഷനുകൾ എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഫാർമ കമ്പനിയാണ് ഡോ.റെഡ്ഡീസ്.

ബിഎസ്ഇയിൽ എൽഐസിയുടെ ഓഹരികൾ 2.02 ശതമാനം ഇടിഞ്ഞ് 655.20 രൂപയിലെത്തിയപ്പോൾ, ഡോ. റെഡ്ഡിസിന്റെ ഓഹരി 4.91 ശതമാനം കുറഞ്ഞ് 4,076 രൂപയിലെത്തി.

X
Top