ഇന്ത്യയുടെ ഫോറെക്‌സ് റിസര്‍വില്‍ 4.74 ബില്യണ്‍ ഡോളര്‍ വര്‍ധനബംഗ്ലാദേശിലേയ്ക്കുള്ള കയറ്റുമതി, ഇന്ത്യയില്‍ അരി വില ഉയര്‍ന്നുദീപാവലി സമ്മാനം: ചെറു കാറുകളുടെയും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെയും ജിഎസ്ടി കുറയുംസാധ്യതകൾ തുറന്ന് മൈസ് ഉച്ചകോടിതിരുവനന്തപുരത്തെ അടുത്ത ഐടി ഡെസ്റ്റിനേഷനാകാന്‍ ടെക്നോപാര്‍ക്ക് ഫേസ്-4

പലിശനിരക്ക് കുത്തനെ കുറച്ച് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ്

വന വായപ എന്നത് ഒരു ദീര്‍ഘകാല ബാധ്യതയാണ്. ഇവിടെ പലിശ നിരക്കിലെ നേരിയ കുറവ് പോലും വലിയ നേട്ടം സമ്മാനിക്കാം. അതിനാല്‍ തന്നെ ഒരു ഹോം ലോണ്‍ എടുക്കുമ്പോള്‍ നിക്ഷേപകര്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.

ആര്‍ബിഐയും റിപ്പോ നിരക്ക് കുറയ്ക്കലിന് ആനുപാതികമായി ഹോം ലോണ്‍ പലിശ കുറച്ചു നിലവില്‍ വിപണിയില്‍ തിളങ്ങുകയാണ് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ്. നിങ്ങള്‍ അറിയേണ്ട കാര്യങ്ങളും പുതിയ നിരക്കുകളും താഴെ.

ആര്‍ബിഐ നിരക്കു കുറയ്ക്കല്‍
ഭവന വായ്പകള്‍ ഇന്ന് ആര്‍ബിഐയുടെ റിപ്പോ നിരക്കുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. റിപ്പോ നിരക്ക്, ബാങ്കുകളുടെ പ്രീമിയം, ഉപയോക്താവിന്റെ ക്രെഡിറ്റ് റിസ്‌ക് എന്നിവ കൂടിച്ചേരുന്നതാണ് പലിശ.

ഇക്കഴിഞ്ഞ പണനയത്തില്‍ ആര്‍ബിഐ അപ്രതീക്ഷിതമായി റിപ്പോ നിരക്കില്‍ 50 ബേസിസ് പോയിന്റിന്റെ കുറവു വരുത്തി നിക്ഷേപകരെ ഞെട്ടിച്ചു. കഴിഞ്ഞ മൂന്നു പണനയങ്ങളിലായി റിപ്പോയില്‍ 1 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്. ഇത് ഉപയോക്തക്കളെ സംബന്ധിച്ച് ഏറെ ആശ്വാസം പകരുന്നതാണ്.

എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് പലിശ നിരക്ക്
ആര്‍ബിഐയുടെ അര ശതമാനം നിരക്ക് കുറവ് അതേപടി എല്‍ഐസി ഹൗസിംഗ് ഫിനാന്‍സും നിക്ഷേപകര്‍ക്ക് കൈമാറിയിട്ടുണ്ട്. സ്ഥാപനത്തിന്റെ ഏറ്റവും പുതിയ ഭവന വായ്പ പലിശ നിരക്ക് 7.50 ശതമാനത്തില്‍ ആരംഭിക്കുന്നു.

2025 ജൂണ്‍ 19 മുതല്‍ ഈ നിരക്കുകള്‍ പ്രാബല്യത്തിലുണ്ട്. ഭവന ഉടമസ്ഥാവകാശം പ്രോത്സാഹിപ്പിക്കുക എന്ന വലിയ ലക്ഷ്യം പിന്തുടര്‍ന്നാണ് ആര്‍ബിഐ ഇളവ് അതേപടി സ്ഥാപനം ഉപയോക്താക്കളിലേയ്്ക്ക് എത്തിക്കുന്നത്.

സിബില്‍ സ്‌കോര്‍ പ്രധാനം
ഭവന വായ്പയില്‍ അപേക്ഷകന്റെ ജോലി, വരുമാനം, ക്രെഡിറ്റ് ഹിസ്റ്ററി, സിബില്‍ സ്‌കോര്‍ എന്നിവ വളരെ പ്രധാനമാണ്. ഇവയാകും നിങ്ങളുടെ അന്തിമ പലിശ നിരക്ക് തീരുമാനിക്കുക. മികച്ച സിബില്‍ സ്‌കോര്‍ ഉള്ളവര്‍ക്ക് മികച്ച പലിശ നിരക്കില്‍ വായ്പ ലഭിക്കും.

സിബില്‍ സ്‌കോര്‍ കുറയുന്തോറും പലിശ കൂടും. സ്‌കോര്‍ മോശമാണെങ്കില്‍ വായ്പ തന്നെ നിരസിക്കപ്പെടാം. 750 ന് മുകളിലുള്ള സിബില്‍ സ്‌കോര്‍ സാധാരണയായി മികച്ചതായി കണക്കാക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ശമ്പളമുള്ള വ്യക്തികള്‍ക്ക് പലപ്പോഴും സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികളേക്കാള്‍ മികച്ച പലിശ നിരക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ വരുമാനത്തോടൊപ്പം വീട്ടിലെ മറ്റു വരുമാനം കൂടി ചേര്‍ക്കാന്‍ സാധിച്ചാല്‍ അതും നേട്ടം തന്നെ.

നിങ്ങള്‍ എടുക്കുന്ന വായ്പയുടെ വലിപ്പവും നിരക്കുകളെ സ്വാധീനിക്കുന്ന ഘടകമാണ്. എല്‍ഐസി ഹൗസിംഗ് ഫിനാന്‍സിനെ സംബന്ധിച്ച് ഗൃഹ സുവിധ, എന്‍ആര്‍ഐ ഭവന വായ്പ, പ്ലോട്ട് വായ്പ, ഭവന വിപുലീകരണ വായ്പ തുടങ്ങി നിരവധി ഓപ്ഷനുകളുണ്ട്. ഓരോന്നിനും അതിന്റേതായ ആരംഭ പലിശ നിരക്കും ഉണ്ട്.

ഏറ്റവും കൃത്യവും, വ്യക്തിഗതമാക്കിയതുമായ നിരക്കുകള്‍ക്ക് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ശാഖകള്‍ നേരിട്ട് സന്ദര്‍ശിക്കുന്നതാകും നല്ലത്. ഔദ്യോഗിക വെബ്‌സൈറ്റിലെ ഭവന വായ്പ കാല്‍ക്കുലേഷനുകള്‍ വര്‍ക്കൗട്ട് ചെയ്യാവുന്നതുമാണ്.

X
Top