രാജ്യത്തെ വ്യാവസായികോത്പാദനം ജൂണില്‍ 12.3 ശതമാനമായി കുറഞ്ഞുഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം 5 മാസത്തെ താഴ്ചയില്‍പൊതുമേഖല സ്വകാര്യവത്ക്കരണം നീണ്ടേക്കുംഇന്ത്യ ഏഷ്യയിലെ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥയാകുംഅന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു

പ്രോജക്ട് ലോൺ ബിസിനസ്സിന്റെ വിപുലീകരണത്തിനൊരുങ്ങി എൽഐസി ഹൗസിംഗ് ഫിനാൻസ്

മുംബൈ: റിയൽ എസ്റ്റേറ്റ് മേഖല വളരുന്നതിനാൽ, പ്രോജക്ട് ഫിനാൻസ് ലെൻഡിംഗ് വർദ്ധിപ്പിക്കാനും അത്തരം വിതരണങ്ങളുടെ വിഹിതം ഇന്നത്തെ 5 ശതമാനത്തിൽ നിന്ന് 2022-23-ൽ (FY23) 10 ശതമാനമായി ഉയർത്താനും എൽഐസി ഹൗസിംഗ് ഫിനാൻസ് പദ്ധതിയിടുന്നു. പ്രോജക്റ്റ് ലോൺ വശത്ത്, 2021-22 ആദ്യ പകുതിയിൽ, പ്രവർത്തനങ്ങൾ പൂർണ്ണമായിരുന്നില്ലെന്നും, കൂടാതെ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിലെ മൂന്നാം തരംഗം ബിസിനസിനെ ബാധിച്ചതായും കമ്പനി അറിയിച്ചു. എന്നാൽ, നടപ്പുവർഷം ഇൻക്രിമെന്റൽ ബിസിനസിൽ പ്രോജക്ട് ഫിനാൻസ് വിഹിതം 5 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഉയർത്തുമെന്ന് എൽഐസി ഹൗസിംഗ് ഫിനാൻസ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വിശ്വനാഥ ഗൗഡ് പറഞ്ഞു.
വ്യക്തിഗത ഭവനവായ്പകളും റിയൽ എസ്റ്റേറ്റിനുള്ള പ്രോജക്ട് ഫിനാൻസുമാണ് എൽഐസി ഹൗസിംഗ് ഫിനാൻസിന്റെ രണ്ട് പ്രധാന ബിസിനസ്സ് സെഗ്‌മെന്റുകൾ. 2020-21 നാലാം പാദത്തിലെ 1,197 കോടി രൂപയിൽ നിന്ന് കഴിഞ്ഞ നാലാം പാദത്തിൽ കമ്പനിയുടെ വായ്പകളുടെ വിതരണം 428 കോടി രൂപയായി കുറഞ്ഞു. സമാനമായി, പ്രോജക്ട് ലോൺ പോർട്ട്‌ഫോളിയോ 2021 മാർച്ച് 31 ലെ 15,956 കോടിയിൽ നിന്ന് 2022 മാർച്ച് 31 ന് 12,978 കോടി രൂപയായി കുറഞ്ഞു.
അതേസമയം, കമ്പനിയുടെ വ്യക്തിഗത ഭവന വായ്പാ പോർട്ട്‌ഫോളിയോ 2021 മാർച്ച് 31 ലെ 1.8 ട്രില്യണിൽ നിന്ന് 13 ശതമാനം വർധിച്ച് 2.04 ട്രില്യൺ രൂപയായി. ഇന്ത്യയിലെ ഏറ്റവും വലിയ ഹൗസിംഗ് ഫിനാൻസ് മോർട്ട്ഗേജ് ലോൺ കമ്പനികളിലൊന്നാണ് എൽഐസിയുടെ അനുബന്ധ കമ്പനിയായ എൽഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ്.

X
Top