സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

നൂറിലേറെ ഓഹരികളില്‍ ലാഭമെടുത്ത് എല്‍ഐസി

മ്യൂച്വല്‍ ഫണ്ടുകള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപം തുടരുമ്പോഴും ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര നിക്ഷേപക സ്ഥാപനമായ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യ (എല്‍ഐസി) ജൂലായ്‌-സെപ്‌തംബര്‍ ത്രൈമാസത്തില്‍ 103 കമ്പനികളിലെ ഓഹരി പങ്കാളിത്തം കുറച്ചു.

എന്‍എസ്‌ഇയില്‍ ലിസ്റ്റ്‌ ചെയ്‌ത കമ്പനികളില്‍ എല്‍ഐസിയുടെ മൊത്തത്തിലുള്ള ഓഹരി പങ്കാളിത്തം എക്കാലത്തെയും താഴ്‌ന്ന നിലവാരത്തിലെത്തി. കഴിഞ്ഞ ത്രൈമാസത്തിലെ 3.64 ശതമാനത്തില്‍ നിന്നും സെപ്‌റ്റംബര്‍ അവസാനം 3.59 ശതമാനം ആയാണ്‌ ഓഹരി പങ്കാളിത്തം കുറഞ്ഞത്‌.

എല്‍ഐസി നിക്ഷേപത്തില്‍ നിന്ന്‌ ലാഭമെടുത്തതാണ്‌ ഓഹരി പങ്കാളിത്തം കുറയാന്‍ വഴിവെച്ചത്‌. 103 കമ്പനികളിലെ ഓഹരി പങ്കാളിത്തം കുറച്ചപ്പോള്‍ 78 കമ്പനികളിലെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചു.

കഴിഞ്ഞ ത്രൈമാസത്തില്‍ പ്രോക്ടര്‍ & ഗാംബിള്‍ ഹൈജീന്‍ & ഹെല്‍ത്ത്‌കെയര്‍, വോള്‍ട്ടാസ്‌, എച്ച്‌ഡിഎഫ്‌സി എഎംസി, ലൂപിന്‍, ഹീറോ മോട്ടോകോര്‍പ്‌, എച്ച്‌പിസിഎല്‍, ഫൈസര്‍, ഒഎഫ്‌എസ്‌എസ്‌, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്‌, ടാറ്റ പവര്‍ എന്നീ കമ്പനികളിലെ എല്‍ഐസിയുടെ ഓഹരി ശതമാനം കുറഞ്ഞു.

എച്ച്‌ഡിഎഫ്‌സി എഎംസിയുടെ ഏകദേശം 2076 കോടി രൂപയുടെ ഓഹരികളാണ്‌ എല്‍ഐസി വില്‍പ്പന നടത്തിയത്‌. കൂടാതെ ലുപിനിന്റെ 2069 കോടി രൂപയുടെയും എന്‍ടിപിസിയുടെ 1947 കോടി രൂപയുടെയും ഹീറോ മോട്ടോകോര്‍പിന്റെ 1926 കോടി രൂപയുടെയും മൂല്യം വരുന്ന ഓഹരികള്‍ വിറ്റു.

ടിസിഎസ്‌, പ്രോക്ടര്‍ & ഗാംബിള്‍ ഹൈജീന്‍, ഗെയില്‍, ഒഎന്‍ജിസി, ടാറ്റ പവര്‍, വോള്‍ട്ടാസ്‌ എന്നിവയാണ്‌ 1,000 കോടി രൂപയ്‌ക്ക്‌ മുകളില്‍ വില്‍പ്പന നടന്ന മറ്റ്‌ ഓഹരികള്‍.

ജൂലായ്‌-സെപ്‌തംബര്‍ ത്രൈമാസത്തിന്റെ അവസാനത്തില്‍ എല്‍ഐസി 283 കമ്പനികളുടെ ഓഹരികളാണ്‌ കൈവശം വെച്ചിരിക്കുന്നത്‌. അതിന്റെ മൂല്യം ഏകദേശം 16.76 ലക്ഷം കോടി രൂപയാണ്‌.

X
Top