കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

എല്‍ജി ഇന്ത്യ ഐപിഒയ്ക്ക് വീണ്ടും ജീവന്‍ വയ്ക്കുന്നു

ന്ത്യന്‍ ഓഹരി വിപണി നിക്ഷേപകര്‍ കാത്തിരുന്ന വമ്പന്‍ ഐപിഒകളില്‍ ഒന്നു വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. മാര്‍ക്കറ്റ് ചാഞ്ചാട്ടങ്ങളെ തുടര്‍ന്ന് ഏപ്രിലില്‍ നിശ്ചയിച്ചിരുന്ന ഐപിഒ നീട്ടിയ എല്‍ജി ഇലക്‌ട്രോണിക്‌സിനെ പറ്റി തന്നെയാണു പറയുന്നത്.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം എല്‍ജി ഇലക്ട്രോണിക്‌സ് തങ്ങളുടെ ഇന്ത്യന്‍ യൂണിറ്റിന്റെ ഐപിഒ നടപടികള്‍ വീണ്ടും ആരംഭിക്കുകയാണ്. 2025 ലെ നാലാം പാദത്തില്‍ ഐപിഒ പ്രതീക്ഷിക്കപ്പെടുന്നു.

ഏകദേശം 1.7 ബില്യണ്‍ ഡോളര്‍ സമാഹരിക്കുകയാണു ലക്ഷ്യം. ഒരു വിദേശ ബഹുരാഷ്ട്ര കമ്പനിയുടെ ഇന്ത്യന്‍ അനുബന്ധ സ്ഥാപനത്തിന്റെ ഏറ്റവും വലിയ ഓഫറുകളില്‍ ഒന്നായിരിക്കും ഇത്.

ഐപിഒ ലോഞ്ച്, ഘടന
2025 ലെ നാലാം പാദത്തില്‍ ലോഞ്ചിംഗ് നടന്നേക്കാം. പുനഃക്രമീകരിച്ച പുതിയ ഡ്രാഫ്റ്റ് പ്രോസ്‌പെക്ടസ് സെപ്റ്റംബറോടെ പ്രതീക്ഷിക്കാം.

ദക്ഷിണ കൊറിയന്‍ മാതൃസ്ഥാപനമായ എല്‍ജി ഇലക്ട്രോണിക്‌സ് ഇന്‍കോര്‍പ്പറേറ്റഡിന്റെ ഏകദേശം 10.18 കോടി ഇക്വിറ്റി ഷെയറുകള്‍ ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) വഴി വിപണിയില്‍ എത്തിച്ചേക്കാം.

ഇത് ഏകദേശം എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യയുടെ 15% ഓഹരികളെ സൂചിപ്പിക്കുന്നു. എല്‍ജി ഇന്ത്യയുടെ ഭാഗത്തുനിന്ന് പുതിയ ഇഷ്യൂ ഇല്ലാത്തതിനാല്‍ സമാഹരിക്കുന്ന ഫണ്ട് (ചെലവുകളും നികുതികളും കഴിഞ്ഞ്) നേരിട്ട് എല്‍ജി ഇലക്ട്രോണിക്‌സ് ഇന്‍കോര്‍പ്പറേറ്റഡിലേക്ക് പോകും.

വലിപ്പവും ലിസ്റ്റിംഗും
ഐപിഒ വലിപ്പം ഏകദേശം 1.7 ബില്യണ്‍ ഡോളര്‍ ആ്ണ്. അതായത് ഏകദേശം 15,000 കോടി രൂപ വരും. ഇത് ഇന്ത്യയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഐപിഒകളില്‍ ഒന്നായിരിക്കും. ഇക്വിറ്റി ഓഹരികള്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും (എന്‍എസ്ഇ), ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും (ബിഎസ്ഇ) ലിസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

കമ്പനി അവലോകനം
ദക്ഷിണ കൊറിയന്‍ മള്‍ട്ടിനാഷണലായ എല്‍ജി കോര്‍പ്പറേഷന്റെ ഒരു അനുബന്ധ സ്ഥാപനമാണ് എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ.

1997 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, എയര്‍ കണ്ടീഷണറുകള്‍, ടെലിവിഷനുകള്‍, മൈക്രോവേവ് ഓവനുകള്‍ എന്നിങ്ങനെ വിവിധതരം വീട്ടുപകരണങ്ങളുടെയും, ഉപഭോക്തൃ ഇലക്ട്രോണിക്‌സുകളുടെയും മുന്‍നിര നിര്‍മ്മാതാവും, വിതരണക്കാരുമാണ്.

ഹോം അപ്ലയന്‍സസ് ആന്‍ഡ് എയര്‍ സൊല്യൂഷന്‍സ്, ഹോം എന്റര്‍ടൈന്‍മെന്റ് എന്നീ വിഭാഗങ്ങളിലാണ് പ്രധാന ശ്രദ്ധ.

എല്‍ജി ഇന്ത്യ
എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യയ്ക്ക് നോയിഡയിലും പൂനെയിലും രണ്ട് നിര്‍മ്മാണ സൗകര്യങ്ങളുണ്ട്.

ഏകദേശം 97- 98% പ്രാദേശിക ഉല്‍പ്പാദനമാണ്. ഇന്ത്യയിലുടനീളം 25 വെയര്‍ഹൗസുകളും, 949 സര്‍വീസ് സെന്ററുകളും, 12,590 സര്‍വീസ് എന്‍ജിനീയര്‍മാരും എല്‍ജി ഇന്ത്യയ്ക്കുണ്ട്. ശക്തമായ വിതരണ, സേവന ശൃംഖലയുണ്ട്.

സാംസങ് ഇന്ത്യ ഇലക്ട്രോണിക്‌സിന് പിന്നില്‍ വീട്ടുപകരണങ്ങള്‍, ഉപഭോക്തൃ ഇലക്ട്രോണിക്‌സ് വിപണി വിഭാഗത്തില്‍ രണ്ടാമതാണ് എല്‍ജി ഇന്ത്യ. ഓഫ്ലൈന്‍ ചാനലില്‍ മൂല്യവിപണി വിഹിതത്തിന്റെ കാര്യത്തില്‍ മൊബൈല്‍ ഒഴികെ ഉപഭോക്തൃ ഇലക്ട്രോണിക്സിലും, പ്രധാന വീട്ടുപകരണങ്ങളിലും 2011 മുതല്‍ 2023 വരെ തുടര്‍ച്ചയായി 13 വര്‍ഷം ഒന്നാം സ്ഥാനത്തായിരുന്നു എല്‍ജി ഇന്ത്യ.

സാമ്പത്തിക പ്രകടനം
2024 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ എല്‍ജി ഇന്ത്യയുടെ
വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 7.5% വര്‍ധിച്ച് 21,352 കോടി രേഖപ്പെടുത്തിയിരുന്നു. അറ്റലാഭം 12.35% വാര്‍ഷിക വര്‍ധനയോടെ 1,511 കോടിയായിരുന്നു.

ഇതേ കാലയളവില്‍ ആര്‍ഒസിഇ 45.3%, ആര്‍ഒഎന്‍ഡബ്ല്യു 40.45% എന്നിങ്ങളെ ആയിരുന്നു. 2024 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള 2025 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ കമ്പനിയുടെ വരുമാനം 6,796 കോടിയും, അറ്റ ലാഭം 680 കോടിയുമായിരുന്നു.

പ്രധാന അപകടസാധ്യതകള്‍
മാതൃസ്ഥാപനത്തെ ഇന്ത്യന്‍ സബ്‌സിഡിയറി വലിയതോതില്‍ ആശ്രയിക്കുന്നുവെന്നതു തന്നെയാണ് പ്രധാന വെല്ലുവിളി. ഉല്‍പ്പന്ന വികസനം, ബ്രാന്‍ഡിംഗ്, മറ്റ് തന്ത്രപരമായ പ്രവര്‍ത്തനങ്ങളില്‍ ഈ പിന്തുടര്‍ച്ച പ്രകടമാണ്.

സാംസങ്, സോണി, ഹെയര്‍, വേള്‍പൂള്‍, ഫിലിപ്‌സ്, ഹാവെല്‍സ്, വോള്‍ട്ടാസ്, ഗോദ്റെജ്, ബ്ലൂ സ്റ്റാര്‍ തുടങ്ങിയ കമ്പനികളില്‍ നിന്നു കടുത്ത മത്സരം നേരിടുന്നുണ്ട്. റോയല്‍റ്റി പേയ്മെന്റുകളുമായി ബന്ധപ്പെട്ട ഗണ്യമായ അനിശ്ചിത ബാധ്യ; ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രൊമോട്ടര്‍ ഹോള്‍ഡിംഗ്‌സ്
എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യയുടെ പൂര്‍ണ്ണ ഉടമസ്ഥര്‍ നിലവില്‍ ദക്ഷിണ കൊറിയന്‍ മാതൃസ്ഥാപനമായ എല്‍ജി ഇലക്ട്രോണിക്‌സ് ഇന്‍കോര്‍പ്പറേറ്റഡ് ആണ്. അതായത് 100% ഓഹരികളും ഇവരുടെ പക്കലാണ്.

ഐപിഒയില്‍ 15% ഓഹരികള്‍ ഓഫ്‌ലോഡ് ചെയ്യാനാണ് നീക്കം. അതായത് പ്രൊമോട്ടര്‍ പങ്കാളിത്തം 85 ആയി കുറയും.

ഏപ്രിലില്‍ ഐപിഒയ്ക്ക് വേണ്ടി ഡ്രാഫ്റ്റ് പ്രോസ്പെക്ടസ് ഫയല്‍ ചെയ്യുകയും, അതിനു സെബിയുടെ അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതുമായി മുന്നോട്ടുപോകുമോ, അതോ പുതിയ നടപടികളിലേയ്ക്ക് കടക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഐപിഒ തീയതികള്‍, പ്രൈസ് ബാന്‍ഡ്, ലോട്ട് വലുപ്പം എന്നിവ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

X
Top